ഐടി കയറ്റുമതി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു; മൽസരിക്കുന്നത് ചൈനയോടും അമേരിക്കയോടും.

2075-ഓടെ ഇന്ത്യ ജപ്പാനെയും ജർമനിയെയും മാത്രമല്ല, അമേരിക്കയെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും 57 ബില്യൺ ഡോളർ ജിഡിപിയുമായി ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ തൊട്ടു പിന്നിൽ 52.5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഇടം പിടിക്കുമെന്നും ഗോൾഡ്മാൻ സാക്‌സിന്റെ റിപ്പോർട്ട് പറയുന്നു. ലോക രണ്ടാം നമ്പർ സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള ഇന്ത്യയുടെ കുതിപ്പിൽ.ഏറ്റവും വലിയ സംഭവന ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി അഥവാ ഐടി വ്യവസായമായിരിക്കും.

നിലവിൽ സോഫ്ട്‍വെയർ കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ മൽസരിക്കുന്നത് ചൈനയോടും അമേരിക്കയോടും ആണ്.ലോകത്ത് ഐടി, അനുബന്ധ സേവന വ്യവസായ മേഖലയിലാകട്ടെ 52 ശതമാനം വിപണി വിഹിതവുമായി ഇന്ത്യ ഏറ്റവും

പ്രിയപ്പെട്ട രാജ്യമായി വളർന്നു കഴിഞ്ഞു. ആഗോള സോഴ്‌സിംഗ് വ്യവസായത്തിൽ തന്നെ ഇന്ത്യ ഈ മേഖലയിലെ പ്രധാനിയാണ്. 80 ശതമാനം യൂറോപ്യൻ, യുഎസ് ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങളും ഇന്ത്യയെ തങ്ങളുടെ ഒന്നാം നമ്പർ 

സോഴ്‌സിംഗ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തു എന്നാണ് അടുത്തിടെ നടത്തിയ സർവേ കാണിക്കുന്നത്.

നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ & സർവീസ് കമ്പനീസ് (നാസ്‌കോം), ഫോർച്യൂൺ 500 കമ്പനികളിൽ ഏകദേശം 50 ശതമാനം ഇന്ത്യൻ ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങൾക്ക് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് ഔട്ട്‌സോഴ്‌സ് ചെയ്യാൻ 

 

തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട് ചെയ്തു. മൊത്തത്തിൽ, ഇന്ത്യയുടെ ഔട്ട്‌സോഴ്‌സിംഗ് വ്യവസായം പ്രതിവർഷം 25-30 ശതമാനം എന്ന രീതിയിലാണ് വളരുന്നത്.

ശമ്പളം കുറവ്, ജോലി സമയം കൂടുതൽ, സപ്ലൈ കൂടുതൽ സോഫ്ട്‍വെയർ കമ്പനികൾ തമ്മിലുള്ള മത്സരം കൂടിയതോടെ കുറഞ്ഞ ബിഡിന് പ്രോജക്റ്റുകൾ തരപ്പെടുത്തുകയും , കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ച് പ്രോജക്റ്റുകൾ തീർത്തു കൊടുക്കുന്ന രീതി ഇവിടുത്തെ സോഫ്റ്റ്‌വെയർ കമ്പനികളിൽ വ്യാപകമാണ്. ലാഭം കൂട്ടാനുംകമ്പനികൾ കുറഞ്ഞ ശമ്പളത്തിന് കൂടുതൽ പണിയെടുപ്പിക്കാറുണ്ട്. കുറഞ്ഞ ശമ്പളത്തിന് കൂടുതൽ നേരംപണിയെടുക്കാൻ ഇന്ത്യയിൽ യഥേഷ്ടം ആളുള്ളത് ഇത്തരം കമ്പനികൾക്ക് സഹായകമാകുന്നു.

ഓരോ വർഷവും 15 ലക്ഷത്തോളം ഐടി ബിരുദധാരികൾ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പഠിച്ചിറങ്ങുന്നു. ഫലത്തിൽ ജോലി ചെയ്യാൻ പ്രാപ്തിയുളളവരുടെ ‘സപ്ലൈ’ എപ്പോഴും ഡിമാൻഡിനേക്കാൾ കൂടുതലാണ്. അതിനാൽ
കുറഞ്ഞ ശമ്പളത്തിനു പണിയെടുക്കാൻ ഇഷ്ടം പോലെ ആളെ കിട്ടുമെന്നർത്ഥം. ഏൽപ്പിക്കുന്ന ‘പണി’ കൃത്യമായി ചെയ്തു തീർക്കുന്നതിൽ ഇന്ത്യൻ ഐടി ജോലിക്കാർക്കുള്ള മികവ് വിദേശ രാജ്യങ്ങളിലെ കമ്പനികൾ എടുത്തു പറയുന്നുണ്ട്.ക്രിയാത്മകമായി ചിന്തിക്കാൻ ശേഷി കുറവാണെങ്കിലും അടിമ മനോഭാവത്തോടെ പണിയെടുക്കുന്ന വർക്ക് ഫോഴ്സിനെ’ വിദേശീയർക്ക് ഇഷ്ടമാണെന്ന് ചുരുക്കം.എന്നാൽ ചുരുക്കം ചിലർക്ക് സർഗാത്മക ചിന്താശേഷിയും പ്രശ്നപരിഹാരശേഷിയും ഉള്ളതും ഈ കമ്പനികൾക്ക് മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും ഇന്ത്യയിലേക്ക് കൂടുതൽ സോഫ്റ്റ്‌വെയർ പ്രോജക്റ്റുകൾ വരാൻ കാരണമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ശമ്പളം തുലോം കുറവാണ് എന്നുള്ളതും ഇറ്റ് 

 

പ്രോജക്റ്റുകളെ ആകർഷിക്കുന്ന ഘടകമാണ്. കൃത്യസമയത്ത് പൂർത്തികരിക്കുന്ന, ഗുണനിലവാരമുള്ള ജോലിക്ക് ഊന്നൽനൽകുന്നതാണ് ഇന്ത്യയുടെ തൊഴിൽ സംസ്കാരം. കൃത്രിമ ബുദ്ധിയുടെ വരവോടെ ജോലി ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ 

ലഭിക്കുന്ന കൂലിയിൽ ജോലിചെയ്യാൻ സോഫ്റ്റ്‌വെയർ ജീവനക്കാരുടേയും വരുമാനമുള്ള ജോലികൾ പഠിക്കാനായി ഇന്റേൻഷിപ് ചെയ്യാൻ തയാറുള്ളവരുടെയും എണ്ണമാണ് ഇന്ത്യയുടെ ശക്തി എന്ന് ചുരുക്കം.

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ജോലികൾ ഇന്ത്യൻ ഡെവലപ്പർമാർക്ക് ഔട്ട്‌സോഴ്‌സ് ചെയ്താൽ കമ്പനിയുടെ ഐടിചെലവ് 30 ശതമാനം വരെ കുറയ്ക്കാം എന്ന വിലയിരുത്തൽ വിദേശ കമ്പനികൾക്കിടയിലുമുണ്ട്. അതുപോലെഅമേരിക്കയിലേതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ബെംഗളുരുവിലോ പുണെയിലോ ഓഫീസുകൾ തുടങ്ങാം എന്നതും വിദേശ കമ്പനികൾക്കിടയിലുമുണ്ട്. അതുപോലെ അമേരിക്കയിലേതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ബെംഗളുരുവിലോ പുണെയിലോഓഫീസുകൾ തുടങ്ങാം എന്നതും വിദേശ കമ്പനികളെ ആകർഷിക്കുന്നു.

മറ്റ് രാജ്യങ്ങളുമായി ഒത്തു പോകുന്ന ‘ഫ്ലെക്സിബിൾ ടൈം സോണുകളും’ ഇന്ത്യൻ ഐടിക്ക് ഗുണകരമാണ്. ഇതുമൂലം വിവിധ ടൈം സോണുകളിൽ ഉള്ള വിദേശ കമ്പനികൾക്ക് ഡെവലപ്പർമാരുമായി എളുപ്പത്തിലുള്ള ആശയവിനിമയം 

നടത്താനാകുമെന്ന സൗകര്യവും ഉണ്ട്.

 

കേരളത്തിന്റെ സാധ്യത   വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന പഴി എപ്പോഴും കേൾക്കുന്ന കേരളത്തിനും വലിയൊരു സാധ്യതയാണ് ഐടി മേഖല. ബെംഗളൂരുവും ചെന്നൈയും ഹൈദരാബാദും പുണെയും മത്സരിച്ച് ഐടി കമ്പനികളെ കൊണ്ടുവരുന്ന

പോലെ സർക്കാർ തലത്തിൽ ശ്രമങ്ങൾ നടത്തിയാൽ ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് കാര്യക്ഷമതയിൽ ഐടി വ്യവസായത്തെ വളർത്താൻ കേരളത്തിന് സാധിക്കും. ഓരോ ജില്ലയിലും ഐടി പാർക്കുകളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങിയാൽ കടക്കെണിയിൽ ഉഴലുന്ന സംസ്‍ഥനത്തിന് വരുമാനമുയർത്താൻ നല്ലൊരു മാർഗമായിരിക്കുമത്. കാട് പിടിച്ചു കിടന്നിരുന്ന കാക്കനാടും പ്രാന്തപ്രദേശങ്ങളും ഐടി കമ്പനികൾ വന്നതോടെ വികസിച്ച രീതിയിലുള്ള മാതൃകകൾ കേരളത്തിലുടനീളം നടപ്പിലാക്കിയാൽ ഉണ്ടാകാവുന്ന വികസന വളർച്ച എത്ര കൂടുതലായിരിക്കും. 

കേരളത്തിന്റെ എയർപോർട്ട് സൗകര്യങ്ങളും റോഡ് സൗകര്യങ്ങളും സംസ്കാരവും കാലാവസ്ഥയും ടൂറിസം സാധ്യതകളും എല്ലാം ഇതിന് അനുകൂലമാണ്. ഐടി കയറ്റുമതിയിൽ ഓരോ സംസ്ഥാനത്തിന്റെയും തിരിച്ചുള്ള കണക്കുകൾ നോക്കുമ്പോൾ
കേരളത്തിന്റെ സ്ഥാനം പുറകിലാണ്. ഇതും വളർച്ചാ നേടാനുള്ള സാധ്യതയിലേക്കാണ് വിലൽ ചൂണ്ടുന്നത്.

ഡൽഹി ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്ക് പുറത്തുവിട്ട പഠനമനുസരിച്ച്, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഡിജിറ്റലൈസ്ഡ് രാജ്യമാണ് ഇന്ത്യ. അമേരിക്കയും ചൈനയും മാത്രമേ ഇന്ത്യയ്ക്ക് മുന്നിലുള്ളൂ.ഈ വർഷം ആദ്യം എഡിൽവെയ്‌സ് മ്യൂച്ചൽ ഫണ്ടിന്റെ എംഡിയും സിഇഒയുമായ രാധിക ഗുപ്ത ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുടെ ടെക് മേഖലയിലെ കയറ്റുമതിയുടെ മൂല്യം സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയെക്കാൾ വലുതാണ് എന്ന് പറഞ്ഞിരുന്നു.

2014ൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ജിഡിപിയുടെ 4.5 ശതമാനമായിരുന്നു, ഇന്ന് അത് 11 ശതമാനമാണ്. 2026ആകുമ്പോഴേക്കും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഇന്ത്യൻ ജിഡിപിയുടെ 20 ശതമാനമോ അഞ്ചിലൊന്നോ വരും എന്ന പ്രവചനങ്ങളുണ്ട്. 2026 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 20 ശതമാനം

 

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സംഭാവന ചെയ്യുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞതും ഇതിനൊപ്പം കൂട്വായിക്കാം.

Verified by MonsterInsights