. കഴിഞ്ഞ വർഷത്തെ വിഹിതം ഏറ്റെടുക്കാതെ കേരളം പാഴാക്കുകയും ചെയ്തു. വൈദ്യുതീകരിക്കാത്ത വീടുകളെന്നു രേഖപ്പെടുത്തിയ അനധികൃത റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സംസ്ഥാന റേഷനിങ് കൺട്രോളർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും (ഡിഎസ്ഒ) നിർദേശം നൽകി.മണ്ണെണ്ണ മൊത്തവ്യാപാരികൾക്ക് അനുവാദം നൽകാനും താലൂക്ക് അടിസ്ഥാനത്തിലുള്ള വിതരണത്തിന്റെ മേൽനോട്ടം വഹിക്കാനും ഡിഎസ്ഒമാരെ ചുമതലപ്പെടുത്തി. 29ന് മുൻപ് എണ്ണക്കമ്പനികളിൽനിന്നു മണ്ണെണ്ണ ഏറ്റെടുത്ത് 31ന് മുൻപ് കടകളിൽ എത്തിക്കാനാണു നിർദേശം. വിഹിതം പാഴായാൽ അത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ വീഴ്ചയായി കണക്കാക്കും. അതേസമയം, പൂട്ടിക്കിടക്കുന്ന മണ്ണെണ്ണ ഡിപ്പോകൾ തുറക്കാൻ മൊത്തവ്യാപാരികൾക്കു വിവിധ ലൈസൻസുകൾ പുതുക്കി നൽകേണ്ടതുണ്ട്.