പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലേ? ഇരട്ടി നികുതി നല്‍കേണ്ടി വരും, അവസാന തീയതി മെയ് 31 ന്.

 പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ ഈ മാസം 31നകം ചെയ്യണമെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതി കണക്കാക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) ഈടാക്കുന്നത് ഒഴിവാക്കാനാണിത്. ആദായനികുതി നിയമം അനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക.ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്‌സൈറ്റില്‍ പോയി Link Aadhaar ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. 1000 രൂപയാണ് നിരക്ക്.

ഉയര്‍ന്ന ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് (എസ്.എഫ്.ടി) മേയ് 31നകം ഫയല്‍ ചെയ്യാന്‍ ബാങ്കുകള്‍, വിദേശനാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫിസുകള്‍ തുടങ്ങിയവരോടും ആവശ്യപ്പെട്ടു. നിശ്ചിത തീയതിക്കകം എസ്എഫ്ടി ഫയല്‍ ചെയ്തില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ അടക്കണം.

 

Verified by MonsterInsights