ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തികശക്തിയായ ഇന്ത്യയിലെ യുവാക്കളെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളുടെ ലോകമെന്ന് മുൻ കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഓട്ടോണമസ് എൻജനിയറിങ് കോളേജുകളിലൊന്നായ സെയ്ൻറ്ഗിറ്റ്സ് കോളേജ് ഓഫ്
എൻജിനിയറിങ്ങിൽനിന്നും ബാച്ചിലർ ബിരുദം പൂർത്തിയാക്കിയ ആദ്യ ബാച്ചിന്റെയും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെയും കോൺവൊക്കേഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സെയ്ൻറ്ഗിറ്റ്സ് എൻജിനിയറിങ് കോളേജിലെ ബി. ടെക്, എം.ടെക്, എം.ബി.എ., എം.സി.എ. ബാച്ചുകളിലെ വിദ്യാർഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഡയറക്ടർ തോമസ് ടി.ജോൺ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ടി.സുധ, എക്സിക്യുട്ടീവ് ചെയർമാൻ പുന്നൂസ് ജോർജ്, എം.സി.എ. ഡയറക്ടർ മിനി പുന്നൂസ്, ചീഫ് ഡിജിറ്റൽ ഓഫീസർ ഡോ. നവീൻ ജോൺ പുന്നൂസ്,ഗവേണിങ് ബോർഡ് പ്രതിനിധി റോഷൻ ജോൺ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ ഡോ. റീബു സക്കറിയ, വൈസ് പ്രിൻസിപ്പൽ ഡോ. റോജി ജോർജ്, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. റിബോയ് ചെറിയാൻ, ഡോ. ജോസ് ജോയി തോപ്പൻ, ഡോ. എം.ഡി.മാത്യു, ഡോ. സൂസൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.