ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്നു പ്രവര്‍ത്തിക്കും. ഇന്നയെ മുഹ്‌റം പ്രമാണിച്ച് വിപണികള്‍ അടഞ്ഞുകിടന്നു. തിരിച്ചുവരവില്‍ സൂചികകളില്‍ ഫ്‌ലാറ്റ് തുടക്കമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഗോള വിപണികളുടെ നിറംമങ്ങിയ പ്രകടനം ഇന്ത്യന്‍ ഓഹരി വിപണികളിലെ റെക്കോഡുകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയേക്കാം. ഏഷ്യന്‍, യുഎസ് സൂചികകള്‍ നഷ്ടം കണ്ടു. ബജറ്റ് പ്രതീക്ഷകള്‍ക്കും, വരുമാനകണക്കുകള്‍ക്കും നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.
നിഫ്റ്റിയുടെ സമീപകാല ഉയര്‍ച്ച ട്രെന്‍ഡ് മാറ്റമില്ലാതെ തുടരുന്നുവെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു. നിഫ്റ്റി ഉയര്‍ന്ന തലങ്ങളില്‍ ഏകീകരിക്കുന്നുണ്ടെങ്കിലും, ഉയര്‍ന്ന നിലവാരത്തില്‍ കാര്യമായ റിവേഴ്‌സല്‍ പാറ്റേണ്‍ ബില്‍ഡിംഗിന് ഇപ്പോഴും സ്ഥിരീകരണമില്ല. ഇവിടെ നിന്നഒള്ള മുന്നോട്ട് പോക്ക് സൂചികയെ 24,900 ലെവലിലേക്ക് നയിക്കാം. ഉടനടിയുള്ള പിന്തുണ 24,450 ലെവലിലാണ്.

ഇന്നത്തെ വ്യാപാരത്തില്‍ നിഫ്റ്റിയുടെ പിന്തുണ 24,500 ആയിരിക്കുമെന്ന് പ്രഭുദാസ് ലില്ലാധറിലെ വൈശാലി പരേഖ് പറഞ്ഞു. പ്രതിരോധം 24,700 ല്‍ കാണുന്നു. ബാങ്ക് നിഫ്റ്റി 52,000- 52,800 റേഞ്ചില്‍ പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി തളര്‍ച്ചയില്‍ ആണെങ്കിലും നേട്ടത്തില്‍ തുടങ്ങിയത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട. നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങുന്നതാണ് നല്ലത്. റെക്കോഡുകള്‍ ലാഭമെടുപ്പിന് കാരണമായേക്കാം. അതേസമയം ‘Buy On Dips’ തന്ത്രമാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
ശ്രദ്ധിക്കേണ്ട പ്രധാന ലെവലുകൾ (18/07/2024, 5 പൈസ.കോം)
നിഫ്റ്റി (Nifty)
.സപ്പോർട്ട് 1: 24,540 പോയിന്റ്
.സപ്പോർട്ട് 2: 24,500 പോയിന്റ്
.റസിസ്റ്റൻസ് 1: 24,690 പോയിന്റ്
.റസിസ്റ്റൻസ് 2: 24,730 പോയിന്റ്

സെൻസെക്സ് (Sensex)
.സപ്പോർട്ട് 1: 80,440 പോയിന്റ്
.സപ്പോർട്ട് 2: 80,270 പോയിന്റ്
.റസിസ്റ്റൻസ് 1: 81,040 പോയിന്റ്
.റസിസ്റ്റൻസ് 2: 81,180 പോയിന്റ്
ബാങ്ക് നിഫ്റ്റി (Bank Nifty)-
.സപ്പോർട്ട് 1: 52,160 പോയിന്റ്
.സപ്പോർട്ട് 2: 51,980 പോയിന്റ്
റസിസ്റ്റൻസ് 1: 52,730 പോയിന്റ്
.റസിസ്റ്റൻസ് 2: 52,850 പോയിന്റ്
ഫിൻനിഫ്റ്റി (Fin Nifty) –
.സപ്പോർട്ട് 1: 23,550 പോയിന്റ്
.സപ്പോർട്ട് 2: 23,470 പോയിന്റ്
.റസിസ്റ്റൻസ് 1: 23,810 പോയിന്റ്
.റസിസ്റ്റൻസ് 2: 23,860 പോയിന്റ്
കോള്‍ ഇന്ത്യ
-പരിഗണിക്കേണ്ട നിലവാരം: 512.50 രൂപ
.ലക്ഷ്യവില: 535 രൂപ
.സ്‌റ്റോപ്പ് ലോസ്: 500 രൂപ
.റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍
.നിലവിലെ ഓഹരി വില: 512.75 രൂപ
.52 വീക്ക് ഹൈ/ ലോ: 527.40 രൂപ/ 226.85 രൂപ

ഐജിഎല്‍-
പരിഗണിക്കേണ്ട നിലവാരം: 540.75 രൂപ
ലക്ഷ്യവില: 565 രൂപ
സ്‌റ്റോപ്പ് ലോസ്: 528 രൂപ
റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍
നിലവിലെ ഓഹരി വില: 540.20 രൂപ
52 വീക്ക് ഹൈ/ ലോ: 542.70 രൂപ/ 375.70 രൂപ
അരവിന്ദ്-പരിഗണിക്കേണ്ട നിലവാരം: 384 രൂപ
ലക്ഷ്യവില: 400 രൂപ
സ്‌റ്റോപ്പ് ലോസ്: 376 രൂപ
റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍
നിലവിലെ ഓഹരി വില: 384.70 രൂപ
52 വീക്ക് ഹൈ/ ലോ: 403.65 രൂപ/ 124.65 രൂപ