യാത്ര പോകുമ്പോൾ ശരിയ്ക്കും ഒരു മുതൽക്കൂട്ട് ആണ് ഗൂഗിൾ മാപ്പ്. പരിചയമില്ലാത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മെ വഴി പറഞ്ഞ് തന്ന് സഹായിക്കുന്നത് ഗൂഗിൾ മാപ്പ് ആണ്. പലപ്പോഴെല്ലാം നമ്മളെ ഗൂഗിൾ മാപ്പ് അബദ്ധത്തിൽ ചാടിക്കാറുമുണ്ട്. എങ്കിലും യാത്രയിൽ ഗൂഗിൾ മാപ്പിനെയാണ് നാം ആശ്രയിക്കുക.
വഴിയിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടെങ്കിലും പോലീസ് ചെക്കിംഗ് ഉണ്ടെങ്കിലുമെല്ലാം ഗൂഗിൾ മാപ്പ് നമുക്ക് പറഞ്ഞുതരുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അത് പോലെ ഗൂഗിൾ മാപ്പ് മറ്റൊരു കാര്യം കൂടി നമുക്ക് പറഞ്ഞുതരും. അത് എന്താണെന്ന് നോക്കാം.
രണ്ട് വർഷം മുൻപ് ഈ ദിവസം നിങ്ങൾ എവിടെ ആണ് എന്ന് ഓർക്കുന്നുണ്ടോ?. ഇനി ഓർമ്മയില്ലെങ്കിൽ അതും നമ്മുടെ ഗൂഗിൾമാപ്പ് പറഞ്ഞ്തരും. എങ്ങനെ എന്ന് അല്ലെ?. നമുക്ക് നോക്കാം.

ആദ്യം നിങ്ങളുടെ ഫോണിലെ ഗൂഗിൾ മാപ്പ് ഓൺ ആക്കുക. ശേഷം പ്രൊഫൈൽ എടുക്കുക. അപ്പോൾ ടൈം ലൈനുമായി ബന്ധപ്പെട്ടുള്ള ഒരു ഓപ്ഷൻ നമുക്ക് മുൻപിൽ തെളിഞ്ഞുവരും. അതിൽ ദിവസവും സമയും നൽകുക. ശേഷം ഒരു കലണ്ടറിന്റെ ഓപ്ഷൻ നിങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടും. ഇതിലാണ് നിങ്ങൾ തിയതി നൽകേണ്ടത്. തിയതി നൽകുമ്പോൾ പ്രസ്തുത തിയതിയിൽ നിങ്ങൾ എവിടെ ആയിരുന്നു എന്നത് ഗൂഗിൾ മാപ്പിൽ കാണാൻ സാധിക്കും.