ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഇന്നലെ അറിയിച്ചുകഴിഞ്ഞു. ജനങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ സെപ്തംബര്‍ 30നോ അതിന് മുന്‍പോ ആയി ബാങ്കുകളില്‍ ഏല്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പെട്ടെന്ന് ഇത്തരമൊരു അറിയിപ്പ് വരുമ്പോള്‍ നിരവധി സംശയങ്ങള്‍ ജനങ്ങളുടെ മനസിലുണ്ടാകുക സ്വാഭാവികമാണ്. കൈവശം 2000 രൂപ നോട്ടുകള്‍ ഉണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് വിശദമായി പരിശോധിക്കാം.

എത്ര നോട്ടുകള്‍ വരെ നിക്ഷേപിക്കാമെന്നും മാറാവുന്ന നോട്ടുകള്‍ക്ക് പരിധിയുണ്ടോ എന്നതുമാണ് ഉണ്ടാകാനിടയുള്ള അടുത്ത സംശയം. നിലവിലെ കെവൈസി മാനദണ്ഡങ്ങള്‍ക്കും റെഗുലേറ്ററി നിയമങ്ങള്‍ക്കും അനുസൃതമായ ഡെപ്പോസിറ്റ്, ട്രാന്സാക്ഷന് പരിധികള്‍ തന്നെയാണ് ഈ ദിവസങ്ങളിലും ബാധകമാകുക. ഒരേ സമയം 20,000 രൂപ അതായത് 2000 രൂപയുടെ പത്ത് നോട്ടുകളാണ് പൊതുജനങ്ങള്‍ക്ക് ബാങ്കിലൂടെ മാറാന്‍ സാധിക്കുക.
ഒരു ബാങ്കില്‍ ചെന്ന് ഈ ദിവസങ്ങളില്‍ 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിന് നിങ്ങള്‍ ആ ബാങ്കിന്റെ ഉപഭോക്താവ് ആകണമെന്ന് നിര്‍ബന്ധമില്ല. ഒരാള്‍ക്ക് ഒരേസമയം ഏത് ബാങ്കില്‍ നിന്നും ഇരുപത് 2000 രൂപാ നോട്ടുകള്‍ വരെ മാറാം. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്, മുതലായവരുടെ അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ ബാങ്കില്‍ ക്രമീകരണങ്ങളുമുണ്ടാകും.
