മെസി തുടങ്ങി

ലയണൽ മെസി ആരാധകർ കാത്തിരുന്ന നിമിഷമെത്തി. പാരി സാൻ ഷെർമയിനായി മെസി ആദ്യ ഗോൾ നേടി. അതും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരും പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കുമെതിരേ. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയെ ഇപിഎലിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ പാരിസിലെത്തിയ സിറ്റിയെ മെസിയും കൂട്ടരും തകർത്തു. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ പോരാട്ടത്തിൽ പി.എസ്.ജി 2-0 നാണ് മാഞ്ചസ്റ്റർ സിറ്റിയെ തകർത്തത്.

മനോഹരമായ നീക്കത്തിലുടെയാണു മെസി വലകുലുക്കിയത്. 74-ാം മിനിറ്റിൽ മധ്യനിരയിൽ നിന്നു മെസി നടത്തിയ കുതിപ്പാണു ഗോളിൽ കലാശിച്ചത്. മെസി പന്തുമായി മുന്നേറിയപ്പോൾ വലതുവശത്ത് അഷ്റഫ് ഹാക്കിമിയും ഒപ്പം കയറിയതോടെ സിറ്റിയുടെ പ്രതിരോധക്കാർ ആരെ പിടിക്കണമെന്നറിയാതെ യായി. ഇതോടെ മെസിക്കു കൂടുതൽ സ്ഥലവും ലഭിച്ചു. പെനൽറ്റി ബോക്സിനു പുറത്തു വച്ച് മെസി പന്ത് മുന്നോട്ടു കയറി നിന്ന കൈലിയൻ എംബാപ്പയ്ക്കു മറിച്ചുകൊടുത്തു. എംബാപ്പ തിരിച്ചു മെസിക്കു പന്തു നൽകുകയും അർജന്റൈൻ സൂപ്പർ താരം അവിടെ നിന്നു തൊടുത്ത ഇടംകാൽ ഷോട്ടിൽ പന്ത് വലയുടെ വലതുമൂലയിൽ തറച്ചുകയറി.ഇംഗ്ലീഷ് ക്ലബ്ബുകൾക്കെതിരേ മെസിയുടെ 27-ാം ഗോളാണിത്. ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ്ബുകൾക്കെതിരേ 35 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ഗോൾ താരം നേടിയത് 2009 ലെ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേയാ യിരുന്നു ആദ്യഗോൾ.

combo

ബാഴ്സലോണയ്ക്കായി 672 ഗോളമായി പിഎസ്ജിയിലെത്തിയ മെസിക്ക് പുതിയ ക്ലബ്ബിനൊപ്പം തുടക്കത്തിൽ ശോഭിക്കാനായില്ല. എന്നാൽ പിഎസ്ജിക്കൊപ്പമുള്ള നാലാം മത്സരത്തിൽ തകർപ്പൻ ഗോളിലൂടെ താരം ഫോമിലേക്കു തിരിച്ചെത്തി. പിഎസ്ജിക്കെതിരേ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ തോറ്റിട്ടില്ല എന്ന റിക്കാർഡുമായാണു സിറ്റി പാരീസിലെത്തിയത്. കഴിഞ്ഞ സീസൺ സെമി ഫൈനലിൽ പാരീസിൽ 2-1നും മാഞ്ചസ്റ്ററിൽ 2-0നും ജയിച്ചിരുന്നു.

മെസി,നെയ്മർ,എംബപ്പെ ആക്രമണനിര പിഎസ്ജിക്കു സ്വപ്ന തുല്യമായ തുടക്കമാണു നൽകിയത്. എന്നാൽ ഇവരെ ഞെട്ടിച്ച് മധ്യനിരതാരം ഇദ്രിസ് ഗ്യുയി എട്ടാം മിനിറ്റിൽ പിഎസ്ജി ലീഡ് നൽകി.

26-ാം മിനിറ്റിൽ സിറ്റി സമനില ഗോൾ നേടിയെന്നു തോന്നി.റഹീം സ്റ്റെർലിംഗിന്റെ ഹെഡർ ക്രോസ്ബാറിൽ തട്ടി പന്ത് തിരിച്ച് ബർണാർഡോ സിൽവയുടെ മുന്നിൽ വീണു. സിൽവയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ചു പുറത്തു പോയി.

രണ്ടാം പകുതിയിൽ പിഎസ്ജിയുടെ പ്രതിരോധത്തിലെ വീഴ്ച പുറത്തുകാണിക്കാൻ സിറ്റിക്കായെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. പിഎസ്ജിയുടെ ലീഡ് ഉയർത്താനുള്ള നെയ്മറുടെ ഒറ്റയാൻ ശ്രമം വിജയം കണ്ടില്ല. എന്നാൽ സ്റ്റേഡിയത്തിൽ നിറഞ്ഞ പിഎസ്ജി ആരാധകർക്കു ജയം ഉറപ്പിച്ച് മെസി വലകുലുക്കി. ജയത്തോടെ നാലു പോയിന്റുമായി പിഎസജി ഒന്നാം സ്ഥാനത്താണ്. ഇത്രതന്നെ പോയിന്റുള്ള ക്ലബ്‌ ബ്രൂഷാണു രണ്ടാമത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ക്ലബ്‌ ബ്രൂഷ് 2-1ന് ലൈപസിഗിനെ
തോൽപ്പിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റെനോയ്ക്ക് 10 വയസ്; ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ രാജ്യത്ത് പ്രവർത്തനം തുടങ്ങിയിട്ട് 10 വർഷം. നിലവിലെ ഉപഭോക്താക്കൾക്ക് സൂപ്പർ ഓഫറുകൾ പ്രഖ്യാപിച്ച് കമ്പനിയുടെ വാർഷികാഘോഷം. ആകർഷകമായ 10 തരം ഓഫറുകളാണ് കമ്പനി പഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ജനപ്രിയ മോഡലുകളായ ക്വിഡ് , ട്രൈബർ, കൈഗർ, ഡസ്റ്റർ എന്നിവയ്ക്ക് എക്സ്ചേഞ്ച് ഓഫറുകൾക്ക് പുറമേ ലോയൽറ്റി എക്സ്ചേഞ്ച് ബോണസും 30,000 രൂപ വരെ കാഷ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മോഡലുകൾക്കും അഞ്ചു വർഷത്തെ അധിക വാറണ്ടി, അഞ്ചു വർഷത്തെ റോഡ് സൈഡ് അസിസ്റ്റന്റ,
അഞ്ചു വർഷത്തെ സൗജന്യ സർവീസ്, പ്രോസസിംഗ് ഫീസ് ഈടാക്കാതെ 4.99 ശതമാനത്തിന് കാർ ലോൺ, സ്പെയർ പാർട്ട്സിനും ബോഡി അണ്ടർകോട്ടിംഗിനും 10 ശതമാനം കിഴിവ്, സൗജന്യ ശുചിത്വ കിറ്റ് എന്നിവയാണ് മറ്റ് ലോയൽറ്റി ഓഫറുകൾ.

ഇപ്പോൾ വാങ്ങുന്ന കാറിന്റെ വാഹനവായ്പയുടെ തിരിച്ചടവ് 2022 മുതൽ ആരംഭിച്ചാൽ മതിയാകും.വെർച്വൽ ഷോറൂം സജ്ജീകരിച്ച് ഉപഭോക്താക്കൾക്ക് ഇഷ്ടമോഡലുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. വെർച്വൽ ഷോറൂം ലിങ്ക് https://tvsrenau1tbooking.com/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഖത്തറിലെ ദോഹ ബിർള പബ്ലിക് സ്കൂളിൽ അധ്യാപക ഒഴിവുകൾ

 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: സെപ്റ്റംബർ 30(ഇന്നാണ്)

🔷ഫൈൻ ആർട്ട്‌സ് ടീച്ചർ
🔷കൗൺസിലേഴ്‌സ് (സൈക്കോളജി യോഗ്യത )
🔷മദർ ടീച്ചർ(Any BEd)
🔷 സ്പെഷ്യൽ എഡ്യൂക്കേറ്റർസ് (സൈക്കോളജി + BEd)
🔷ഇംഗ്ലീഷ് ടീച്ചർ
🔷കരാട്ടെ ടീച്ചർ
🔷മ്യൂസിക് ടീച്ചർ

combo

സംസ്ഥാന സർക്കാരിന് കിഴിൽ ഉള്ള നോർക്ക റൂട്സ് വഴിയാണ് നിയമനം

തിരഞ്ഞെടുക്കപ്പെട്ടാൽ ഏകദേശം ₹75,000 രൂപ വരെ ശമ്പളം ലഭിക്കും.

 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://norkaroots.org/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

IELTS ഉം OET യും വിശദമായി അറിയാം

ഒരു വിദേശജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാർത്ഥിയുടെ മനസിൽ സ്വഭാവികമായും ഉരിത്തിരിയാവുന്ന ചോദ്യം.
ഏതാണ് പഠിക്കാൻ എളുപ്പം? ഏതാണ് ഏറ്റവും മികച്ചത്? വീണ്ടും ഒരുപിടി ചോദ്യങ്ങൾ ഉദ്യോഗാർത്ഥി അല്ലെങ്കിൽ വിദ്യാർത്ഥിയിൽ നിന്ന് ഉയർന്നേക്കാം.
ഇവിടെ ഒരു പഠിതാവിനെ സംബന്ധിച്ച് മനസിലെ സംശയങ്ങൾ ദുരീകരീകരിക്കേണ്ടത് അതിപ്രധാനമാണ്.

ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി എന്നിവയെ അടുത്തറിയാൻ ശ്രമിക്കുന്ന ഒരു വ്യക്തി പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

രണ്ടിലൂടെയും ഒരു വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യമാണ് അളക്കുന്നത്.

വിദേശ രാജ്യങ്ങളിൽ ജോലിക്ക് അല്ലെങ്കിൽ ഉപരിപഠനം, അതുമല്ലെങ്കിൽ സ്ഥിരം വിസ എന്നിവയ്ക്ക് വേണ്ടിയാണ് ഇരു പരീക്ഷകളെയും ഒരു പഠിതാവ് അഭിമുഖീകരിക്കുന്നത്. എന്നാൽ രണ്ടിനെയും അടുത്തറിയുമ്പോൾ ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെന്ന് ആർക്കും മനസിലാകും.

combo

വ്യത്യാസങ്ങൾ വ്യക്തം

ഐ.ഇ.എൽ.ടി.എസിനും ഒ.ഇ.ടിക്കും പ്രധാനമായും സ്പീക്കിംഗ്, റൈറ്റിംഗ്, ലിസണിംഗ്, റീഡിംഗ് എന്നീ നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഉള്ളത്.
ഇരു പരീക്ഷകളും വിജയിക്കണമെങ്കിൽ ഈ നാല് കടമ്പകളും കടക്കണം.
മൊഡ്യൂളുകൾ ഒരുപോലെയെങ്കിലും അതിനുള്ളിലെ വസ്തുതകളിൽ വ്യത്യാസം പ്രകടമാണ്. രണ്ടും രണ്ടു തലത്തിലുള്ള പരീക്ഷകളാണെന്ന് ചുരുക്കം.

ഐ.ഇ.എൽ.ടി.എസ്

ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം എന്നതിനെ ചുരുക്കിയാൽ ഐ.ഇ.എൽ.ടി.എസ് ആകും.
ആർക്കു വേണമെങ്കിലും എഴുതാം എന്നതാണ് ഐ.ഇ.എൽ.ടി.എസിന്റെ പ്രധാന സവിശേഷത.
പൊതുവായുള്ള കാര്യങ്ങളെയാണ് പ്രധാനമായും ചോദ്യങ്ങൾ എന്ന നിലയിൽ ഉദ്യോഗാർത്ഥി അഭിമുഖീകരിക്കേണ്ടിവരിക.
പതറാതെ ഇംഗ്ലീഷ് പറഞ്ഞു നിൽക്കാൻ കഴിവുണ്ടെങ്കിൽ ഐ.ഇ.എൽ.ടി.എസ് എന്ന വെല്ലുവിളിയെ ഏതൊരാൾക്കും മറികടക്കാം.

ഒ.ഇ.ടി

ഐ.ഇ.എൽ.ടി.എസിൽ നിന്ന് വ്യത്യസ്തമായി ഒ.ഇ.ടി മെഡിക്കൽ പ്രൊഫണലുകൾക്ക് വേണ്ടി മാത്രമുള്ളതാണ്.
യു.കെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫണലുകൾക്ക് ഒ.ഇ.ടി തിരഞ്ഞെടുക്കാം.

ഐ.ഇ.എൽ.ടി.എസും ഒ.ഇ.ടിയും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ.

ഒ.ഇ.ടി എന്ന വെല്ലുവിളിയെ നേരിടുന്ന വ്യക്തിക്ക് ഇംഗ്ലീഷ് മാത്രം അറിഞ്ഞാൽ പോരാ. ഇവിടെ പ്രവർത്തി പരിചയവും പ്രധാനമായി വരും.
രോഗിയോടും രോഗിയുടെ സഹായിയോടും അവരുടെ ആവശ്യങ്ങൾ അനുസരിച്ചും രോഗാവസ്ഥ തിരിച്ചറിഞ്ഞും ഒരു നഴ്‌സോ ഡോക്ടറോ എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടതെന്നും ഉദ്യോഗാർത്ഥിയിലൂടെ എക്‌സാമിനർ വിലയിരുത്തുകയാണ് ചെയ്യുന്നത്.
സന്ദർഭത്തിനനുസരിച്ചുള്ള ഉദ്യോഗാർത്ഥിയുടെ ഇംഗ്ലീഷ് ഭാഷാ ശൈലിയും ഒ.ഇ.ടി പരീക്ഷയിൽ നിർണായകമാണ്

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കണ്ണൂർ സർവ്വകലാശാല യു.ജി. പ്രവേശനം

കണ്ണൂർ സർവ്വകലാശാല യു.ജി. പ്രവേശനം-തിരുത്തലുകള്‍ക്കും SAY പരീക്ഷ പാസ്സായവര്‍ക്കും ഇതു വരെ അപേക്ഷിക്കാത്ത SC/ST/PWBD വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറി പാസ്സായവര്‍ക്കും അപേക്ഷിക്കാനവസരം

2021-22 അധ്യയന വര്‍ഷത്തെ യു.ജി. പ്രവേശനത്തിന്റെ അഞ്ചാം അലോട്മെന്റ് 20-10-2021 ന് പ്രസിദ്ധീകരിക്കും

താഴെപറയുന്ന വിഭാഗത്തിൽ പെടുന്നവരെയും അഞ്ചാം അലോട്മെന്റിന് പരിഗണിക്കുന്നതാണ്.
1) പ്ലസ് ടു പുനര്‍ മൂല്യ നിര്‍ണയത്തില്‍ മാര്‍ക്ക് കൂടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മാര്‍ക്ക് എന്‍ട്രി ചെയ്യുന്നതിനും റിസര്‍വേഷന്‍ കാറ്റഗറി, വെയിറ്റേജ് മാര്‍ക്കിന്‍റെ അര്‍ഹത, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് എന്നിവ തെറ്റായി രേഖപ്പെടുത്തിയവര്‍ തിരുത്തുകയാണെങ്കിൽ അഞ്ചാം അലോട്മെന്റിൽ പരിഗണിക്കുന്നതാണ്.
ഇപ്രകാരം പരിഗണിക്കേണ്ടവർ രേഖകള്‍ സഹിതം ugsws@kannuruniv.ac.in എന്ന ഇ-മെയിലിലേക്ക് 02-10-2021 നകം അപേക്ഷ അയക്കേണ്ടതും candidate login ചെയ്ത് 200/- രൂപ കറക്ഷൻ ഫീയിനത്തിൽ അടക്കേണ്ടതുമാണ്.

പുനർമൂല്യനിർണ്ണയത്തിന്റെ മാർക്ക് തിരുത്തേണ്ടവർ മാത്രം കറക്ഷൻ ഫീ ഒടുക്കേണ്ടതില്ല

2) SAYപരീക്ഷ, പുനർ മൂല്യനിർണ്ണയം എന്നിവയിൽ പാസ്സായവര്‍ക്കും, ഇതു വരെ അപേക്ഷിക്കാത്ത SC/ST/PWBD വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, വൈകി ഫലം പ്രസിദ്ധീകരിച്ച അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറി കോഴ്സ് പാസ്സായവര്‍ക്കും യു.ജി. കോഴ്സുകള്‍ക്ക് 02-10-2021 അപേക്ഷിക്കാന്‍ അവസരമുണ്ട്.

3) വിവിധ കാരണങ്ങളാല്‍, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതാണ്.
ഇതിനായി അപേക്ഷകര്‍ candidate login ചെയ്ത് 05-10-2021 നകം 200/- രൂപ റീകൺസിഡർ ഫീയിനത്തിൽ അടക്കേണ്ടതാണ്.

4) നാല് അലോട്ട്മെന്‍റുകളിലും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്ക് ഓപ്ഷന്‍സ് പുന:ക്രമീകരിക്കുന്നതിന് അവസരമുണ്ട്.
താത്പര്യപെടുന്നവർ candidate login ചെയ്ത് 200/- രൂപ കറക്ഷൻ ഫീ യിനത്തിൽ അടച്ച് 2021 ഒക്ടോബര്‍ 6,7,8 എന്നീ തീയതികളിലായി ഓപ്ഷന്‍സ് പുന:ക്രമീകരിക്കേണ്ടതാണ്.

🟩 കൂടുതല്‍ വിവരങ്ങള്‍ക്ക്
https://admission.kannuruniversity.ac.in/ugcap2021/

🟩 ഹെൽപ്പ് ലൈൻ
☎️ 04972715261
📱 7356948230
📧 ugsws@kannuruniv.ac.in

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്‌കൂള്‍ തുറക്കല്‍; വിദ്യാഭ്യാസമന്ത്രി വിളിച്ച അധ്യാപകരുടെ യോഗം ഇന്ന്

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന് നടക്കും. teachers organization meeting ഈ യോഗത്തിന് പുറമേ മറ്റ് അധ്യാപക സംഘടനകളുടെയും യുവജനസംഘടനകളുടെയും യോഗം ഇന്നുണ്ടാകും. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖയിലേക്കുള്ള നിര്‍ദേശങ്ങള്‍ അറിയാനാണ് യോഗം ചേരുന്നത്.

രാവിലെ 10.30ന് വിദ്യാഭ്യാസ-ഗുണനിലവാര പദ്ധതിയുടെ യോഗം ചേരും. ഒന്‍പത് അധ്യാപക സംഘടനകളുടെ പ്രതിനിധികളും വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ചര്‍ച്ചയാകും. സ്‌കൂള്‍ തുറക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ അധ്യാപകരുടെ ചുമതല, സ്‌കൂള്‍ സമയം, ഷിഫ്റ്റ് സമ്പ്രദായം വേണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടായേക്കും.

dance

ഉച്ചയ്ക്ക് രണ്ടരയ്ക്ക് മറ്റ് അധ്യാപക സംഘടനകളുടെ യോഗവും ഇന്ന് വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാലുമണിക്കാണ് യുജനസംഘടനകളുടെ യോഗം ചേരുക. ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാര്‍ത്ഥിസംഘടനകളുടെ യോഗവും മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുടെ യോഗവും നടക്കും. ഓണ്‍ലൈനായാണ് എല്ലാ യോഗവും ചേരുക. എല്ലാ മേഖലയിലുള്ളവരുമായും ചര്‍ച്ച നടത്തി ഒക്ടോബര്‍ അഞ്ചിന് മാര്‍ഗരേഖ പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അധ്യാപക ബാങ്കിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സില്‍ ക്ലാസ് എടുക്കുവാനുളള അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, സോഷ്യോളജി, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ബി.എഡും മാസ്റ്റര്‍ ബിരുദവും സെറ്റും ഉളളവര്‍ക്ക് അപേക്ഷിക്കാം.

മണിക്കൂറിന് 300 രൂപയാണ് പ്രതിഫലം. ഫോട്ടോപതിച്ച ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് എന്നിവ സിവില്‍സ്റ്റേഷനിലെ കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ ഒക്ടോബര്‍ 10 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 9961477376

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ പ്രവേശനം

കേരളത്തിൽ മെഡിക്കൽ/ഡൻ്റൽ/ ആയുഷ് കോഴ്‌സുകൾക്കു പുറമെ, മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകളിലെ പ്രവേശനവും നീറ്റ് അധിഷ്ഠിതമാണ്.കേരളത്തിൽ നീറ്റ് യു.ജി. ബാധകമായ പ്രോഗ്രാമുകൾ ഇവയാണ്: മെഡിക്കൽ- എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്.
മെഡിക്കൽ അലൈഡ്: ബി.എസ്.സി അഗ്രിക്കൾച്ചർ, ബി.എസ്.സി ഫോറസ്ട്രി, ബാച്ചലർ ഓഫ് ഫിഷറീസ് സയൻസ്, ബി.വി.എസ്.സി & എ.എച്ച് (വെറ്ററിനറി), ബി.എസ്.സി കോ ഓപ്പറേഷൻ & ബാങ്കിംഗ്, ബി.എസ്.സി. ക്ലൈമറ്റ് ചേഞ്ച് & എൻവയൺമൻ്റൽ സയൻസ്, കേരള കാർഷിക സർവകലാശാലയുടെ ബി.ടെക് ബയോടെക്നോളജി

alluras

ഇവയിൽ മെഡിക്കൽ വിഭാഗം കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി. യോഗ്യത നേടണം. മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി. 2021 ൽ 720 ൽ 20 മാർക്ക് നേടുന്നവരെ പരിഗണിക്കും. കീം 2021 വിജ്ഞാപനപ്രകാരം കേരള എൻട്രൻഡ് കമ്മീഷണർക്ക് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ നൽകിയവർ, നീറ്റ് യു.ജി. 2021 ഫലപ്രഖ്യാപനത്തിനു ശേഷം, നീറ്റ് സ്കോർ www.cee.kerala.gov.in വഴി അപ് ലോഡ് ചെയ്യേണ്ടതുണ്ട്. അതിനുള്ള സമയപരിധി, നടപടിക്രമം തുടങ്ങിയവ എൻട്രൻസ് കമ്മീഷണർ പ്രസിദ്ധപ്പെടുത്തും. അതിൻ്റെ അടിസ്ഥാനത്തിലാകും മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുക. നീറ്റ് മാർക്ക് അപ് ലോഡിംഗ് നടത്താത്തവരെ റാങ്കിംഗിന് പരിഗണിക്കില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ചക്കിക്കാവ് മലനിരകളിലും നീലക്കുറിഞ്ഞി വസന്തം

ഇലവീഴാപൂഞ്ചിറയ്ക്കു സമീപത്തെ ചക്കിക്കാവ് മലനിരകളിൽപെട്ട ആലുങ്കപ്പാറ ഹിൽസിലും നീലക്കുറിഞ്ഞി വസന്തം. സമുദ്രനിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് സാധാരണ നീലക്കുറിഞ്ഞി പൂത്തുവന്നിരുന്നത്. എന്നാൽ സമുദ്രനിരപ്പിൽനിന്നും 400 മീറ്റർ മാത്രം ഉയരമുള്ള
ആലുങ്കപ്പാറ ഹിൽസിൽ നീലക്കുറിഞ്ഞി പൂത്തത് അദ്ഭുതത്തോടെയാണ് ഏവരും നോക്കികാണുന്നത്.

കോട്ടയം- ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ സർക്കാർ ഭൂമിയാണ് ആലുങ്കപ്പാറ ഹിൽസ്. കാഞ്ഞാർ ചക്കിക്കാവിൽനിന്നു പൂണ്ടിക്കുളം നിരപ്പിൽ എത്തിയ ശേഷം രണ്ടുകിലോമീറ്ററോളം മലഞ്ചെരുവിലെ ദുർഘട പാതയിലൂടെ കാൽനടയായി സഞ്ചരിച്ചു വേണം ഇവിടെയെത്താൻ.സമീപവാസിയായ വിദ്യാർഥിയാണ് ഇവിടെ നീലക്കുറിഞ്ഞി പൂത്ത വിവരം പുറംലോകത്തെ അറിയിച്ചത്.മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ നീലക്കുറിഞ്ഞി പൂത്തതു സംബന്ധിച്ച് വിശദമായ പഠനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് നിയന്ത്രണത്തിലേക്ക്;ജില്ലയിൽ 647 പേർക്കുകൂടി കോവിഡ്

ജില്ലയിൽ 647 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 620 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 26 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ്‌ പോസിറ്റിവിറ്റി 14.36 ശതമാനമാണ്. 1077 പേർ രോഗമുക്തരായി. നിലവിൽ 8007 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം.

ആലപ്പുഴ – 123, ചേർത്തല – 12, ചെങ്ങന്നൂർ -13, കായംകുളം – 11. മാവേലിക്കര -15, ഹരിപ്പാട് – 16, ആറാട്ടുപുഴ- 2, ആല – 5, അമ്പലപുഴ നോർത്ത് -9, അമ്പലപ്പുഴ സൗത്ത് -3,അരൂക്കുറ്റി – 1. അരൂർ – 10,ആര്യാട് – 13, ഭരണികവ് -8, ബുധനൂർ -1, ചമ്പക്കുളം -7, ചന്നംപള്ളിപ്പുറം – 5, ചെന്നിത്തല -9, ചേപ്പാട് – 8, ചെറിയനാട് – 2, ചേർത്തല സൗത്ത് – 11, ചെറുതന -7, ചെങ്ങോലി -1, ചെട്ടികുളങ്ങര -7,ചുനക്കര – 9, ദേവികുളങ്ങര – 3, എടത്വ -5, എഴുപുന്ന – 3, കൈനകരി – 2, കണ്ടല്ലൂർ – 2, കഞ്ഞിക്കുഴി- 13, കാർത്തികപ്പള്ളി -3, കരുവാറ്റ -8, കാവാലം – 5, കോടംതുരുത്ത് – 2, കൃഷ്ണപുരം – 14, കുമാരപുരം – 10, കുത്തിയതോട് – 9, മണ്ണഞ്ചേരി – 42, മാന്നാർ – 6, മാരാരിക്കുളം നോർത്ത് – 12, മാരാരിക്കുളം സൗത്ത് – 5, മുഹമ്മ – 18, മുളക്കുഴ – 7, മുതുകുളം – 4, മുട്ടാർ – 3, നെടുമുടി – 7, നീലംപേരൂർ -1, നൂറനാട് – 5, പാലമേൽ – 10, പള്ളിപ്പാട് -7,പാണാവള്ളി – 7,പാണ്ടനാട് -2, പത്തിയൂർ – 5, പട്ടണക്കാട് – 3,പെരുമ്പളം – 1, പുളിങ്കുന്ന് – 1, പുലിയൂർ -7, പുന്നപ്ര നോർത്ത് -4,പുന്നപ്ര സൗത്ത് -4, പുറക്കാട് -2, രാമങ്കരി -2,തകഴി – 44, തലവടി- 5, തണ്ണീർമുക്കം -15, തഴക്കര -2,താമരക്കുളം – 6, തിരുവൻവണ്ടുർ -1, തൃക്കുന്നപ്പുഴ -6, തുറവൂർ – 6, തെക്കേക്കര -9,തൈക്കാട്ടുശ്ശേരി – 1,വള്ളികുന്നം – 4, വയലാർ – 3, വീയപുരം – 2, വെളിയനാട് -2, വെണ്മണി -4.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.