ജനുവരി
നിങ്ങൾ നേടാൻ ശ്രമിക്കുന്നതെല്ലാം നേടിയെടുക്കാൻ സാധിച്ചെന്ന് വരില്ല. ചിലരുടെ ശ്രദ്ധ ആകർഷിക്കാൻ നിങ്ങൾ പുതിയ വഴികൾ കണ്ടെത്തേണ്ടതായി വന്നേക്കാം. സാമ്പത്തിക മേഖലയിലുള്ള ആളുകൾ തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ആശയവിനിമയം നടത്തുമ്പോൾ സുതാര്യമായിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ കഴിവുകൾ അപ്ഡേറ്റ് ചെയ്യാനുള്ള തീവ്രമായ ശ്രമം തുടങ്ങിയേക്കും. ബിസിനസ്സ് ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കും.
ബന്ധങ്ങൾ: സ്വയം തെളിയിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ജീവിതത്തിൽ വീണ്ടും ഒരു അവസരം ലഭിച്ചേക്കും. നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ വീണ്ടും സമീപിക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം. പഴയ സുഹൃത്തുക്കൾ വഴി ആ വ്യക്തിയിലേക്ക് നിങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കും.
കരിയർ: മറ്റൊരാൾ മുൻകാലങ്ങളിൽ സൃഷ്ടിച്ച ഒരുപാട് കുഴപ്പങ്ങൾ നിങ്ങൾക്ക് പരിഹരിക്കേണ്ടി വന്നേക്കാം. അതിന് വേണ്ടി ഒരുപാട് പ്രയാസപ്പെടേണ്ടി വന്നേക്കും. നിങ്ങളുടെ നേതൃത്വത്തിന് പലരുടെയും പ്രശംസ ലഭിക്കും.
ഭാഗ്യ നിറം: മാണിക്യം
ഫെബ്രുവരി
മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടവർ അതിൽ നിന്ന് രക്ഷപ്പെടാൻ പുതിയ വഴികൾ കണ്ടുപിടിച്ച് തുടങ്ങും. നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കേണ്ടത് പ്രധാനമാണ്. അതിനാൽ ആശയവിനിമയം വളരെ പ്രധാനമാണ്. നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കിൽ, രസകരമായ അവസരങ്ങൾ ലഭിച്ച് തുടങ്ങും. ബന്ധങ്ങൾ നിങ്ങൾ പ്രധാന പരിഗണനയായി കരുതും. അതിന് വേണ്ടി കൂടുതൽ സമയം ചെലവഴിക്കും.
ബന്ധങ്ങൾ: നിങ്ങൾക്ക് ചുറ്റും പുതിയ ഓപ്ഷനുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ആശയക്കുഴപ്പത്തിൻെറ ആവശ്യം തന്നെയില്ല. വിവാഹത്തിനായി ശ്രമിക്കുന്ന ആളാണെങ്കിൽ, നിങ്ങൾ അവസാനമായി ആഗ്രഹിച്ച വ്യക്തിയെ ജീവിതപങ്കാളിയായി ലഭിച്ചേക്കും. നിങ്ങൾ ആരാധിക്കുന്ന ഒരാളുമായി ആശയവിനിമയം നടത്താൻ ഒരു സുഹൃത്ത് സഹായിക്കും.
കരിയർ: നിങ്ങൾ അൽപ്പം സമാധാനത്തോടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സമയമാണിത്. ജോലിസ്ഥലത്തെ ആരോ ഒരാൾ നിങ്ങളുടെ പ്രവൃത്തികളിൽ കാര്യമായി ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതുമൂലം നേരിയ അസ്വസ്ഥത ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
മാർച്ച്
നിങ്ങളുടെ അവസരമോ അഭിനിവേശമോ പിന്തുടരാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ ഇപ്പോൾ ഒരു യഥാർത്ഥ ശ്രമം ആവശ്യമാണ്. സാങ്കേതിക വിദ്യയുടെ പിന്തുണയോടെ കൂടുതൽ കാര്യക്ഷമമായി നിങ്ങൾക്ക് ജോലി പൂർത്തീകരിക്കാൻ സാധിക്കും. നിങ്ങൾക്ക് കൂടുതൽ സൗഹൃദങ്ങൾ ജീവിതത്തിൽ ലഭിക്കും. ആത്മവിശ്വാസം വർധിക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രശ്നം ഇനി അനുഭവപ്പെടില്ല.
ബന്ധങ്ങൾ: മോശം ദാമ്പത്യം കാരണം നിങ്ങൾക്ക് മടുപ്പ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. അക്കാര്യത്തിൽ ഇപ്പോൾ ചില നടപടികളെടുക്കേണ്ട സമയമാണ്. നിങ്ങളുടെ സുഹൃദ് വലയത്തിൽ നിന്നുള്ള ഒരു വ്യക്തിക്ക് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായേക്കും.
കരിയർ: കാര്യങ്ങൾ ലളിതമായി എടുത്ത് തുടങ്ങിയാൽ വേഗത്തിൽ മുന്നോട്ട് പോവാൻ സാധിക്കും. ജോലിസ്ഥലത്തും നിങ്ങളുടെ സമീപനം ഇതായിരിക്കണം. നിങ്ങൾക്ക് സുഖമില്ലെങ്കിൽ, വിശ്രമിക്കാനുള്ള സമയമാണിത്.
ഭാഗ്യ നിറം: സിന്ദൂരം.
ഏപ്രിൽ
പുതിയ ചിന്തകൾ ഒരു കൊടുങ്കാറ്റ് പോലെ നിങ്ങളിലേക്ക് വന്ന് പതിക്കും. എന്നാൽ അവയിൽ പലതും ദിശാബോധമില്ലാത്തതായി തോന്നിയേക്കാം. ഉൾക്കാഴ്ചയുള്ള ഉപദേശം നൽകുന്ന ഒരു സുഹൃത്തിനെ ബിസിനസ് മേഖലയിൽ നിന്ന് കണ്ടെത്താനാകും. നിങ്ങൾ കാര്യമായ തയ്യാറെടുപ്പൊന്നും നടക്കാതെ ഒരു യാത്ര നടത്താനുള്ള സാധ്യതയുണ്ട്. എന്തെങ്കിലും പിന്തുടരുന്നതിൽ നിങ്ങൾക്ക് മടുപ്പ് തോന്നുന്നുവെങ്കിൽ, സമീപനത്തിലെ മാറ്റം ഗുണപരമായി സഹായിച്ചേക്കാം.
ബന്ധങ്ങൾ: പ്രണയബന്ധത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്തെന്ന് വ്യക്തമായി പറയേണ്ടതായി വന്നേക്കും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങൾ തന്നെ പരിഹരിക്കേണ്ട ചില വിഷയങ്ങളുണ്ട്. നിങ്ങളിൽ ഒരാൾ വൈകാരികമായി കാര്യങ്ങൾ എടുത്താൽ വലിയ തർക്കത്തിന് പോലും സാധ്യതയുണ്ട്.
കരിയർ: നല്ല സ്വാധീനമുള്ള പ്രധാനപ്പെട്ട ഒരു വ്യക്തി നിങ്ങളുടെ ജോലികൾ ശ്രദ്ധിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ കൂടുതൽ പരിഗണന ലഭിച്ച് തുടങ്ങുന്നുവെങ്കിൽ അത് നല്ല സൂചനയാണ്. നിങ്ങൾക്ക് ഇഷ്ടം തോന്നുന്ന ഒരാളെ ഓൺലൈനിൽ കാണാനും കുറച്ച് സമയത്തേക്ക് ഡേറ്റ് ചെയ്യാനും സാധിക്കും.
ഭാഗ്യ നിറം: ബ്രൗൺ

മെയ്
ജോലിസ്ഥലത്ത് നിങ്ങൾ നേരത്തെ ചിന്തിച്ച പോലെത്തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്ത് മുന്നോട്ട് പോവാൻ സാധിക്കും. നിങ്ങൾക്ക് ചുറ്റുമുള്ള ചില ആളുകൾ അനാവശ്യമായി ശല്യപ്പെടുത്തുന്നത് പോലെ തോന്നും. നിങ്ങളുടെ ഉദ്ദേശം പോസിറ്റീവ് ആണെങ്കിലും, ആശയവിനിമയ രീതിക്ക് ഒരു മാറ്റം ആവശ്യമാണ്. അധികാര സ്ഥാനത്താണെങ്കിൽ, നിങ്ങൾ കൂടുതൽ ഉന്നതിയിലേക്ക് നീങ്ങും.
ബന്ധങ്ങൾ: നിങ്ങളുടെ പങ്കാളി തിരക്കിലായിരിക്കുകയും നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുകയും ചെയ്യും. ഒരു തർക്കമുണ്ടായാൽ അത് പരിഹരിക്കാൻ കുറച്ച് സമയം എടുക്കും. മറ്റൊരാളെ അനുകരിക്കാനുള്ള ശ്രമം പരാജയമായി മാറാനുള്ള സാധ്യതയുണ്ട്.
കരിയർ: കഴിഞ്ഞ കുറച്ച് മാസങ്ങളായി അപകടാവസ്ഥയിലായിരുന്ന ഒരു ബിസിനസ്സ് പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. അക്കാദമിക് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല പുരോഗതി ഉണ്ടാകും. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവും.
ഭാഗ്യ നിറം: ടർക്കിഷ് നീല
ജൂൺ
പഴയ കാലത്ത് നിങ്ങൾ ചെയ്തിട്ടുള്ള ചില കാര്യങ്ങളിലുള്ള മതിപ്പ് നിങ്ങളുടെ പുതിയ സമീപനത്തെ സ്വാധീനിച്ചേക്കാം. ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് പുറത്തുള്ള ചിലരുടെ സഹായങ്ങൾ ആവശ്യപ്പെടാവുന്നതാണ്. ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ ആ പദ്ധതിയുമായി മുന്നോട്ട് പോകാവുന്നതാണ്.
ബന്ധങ്ങൾ: നിങ്ങൾക്ക് സമ്മർദ്ദം നൽകുന്ന ചെറിയ തെറ്റിദ്ധാരണകൾ ഉണ്ടാകാം. എന്നാൽ മൊത്തത്തിൽ ഈ മാസം സ്ഥിരതയുള്ളതായി തോന്നും. മനസമാധാനത്തിനും വ്യക്തതയ്ക്കും വേണ്ടി നിങ്ങൾക്ക് പുനരാലോചനകൾ നടത്തേണ്ടതായി വരും.
കരിയർ: നല്ല ഒരു നീക്കത്തിലൂടെ നിങ്ങൾക്ക് സമാധാനം കൈവരാനുള്ള സാധ്യതയുണ്ട്. തീരുമാനമെടുക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് ഒരു നല്ല ഉപദേശകനെയോ വഴികാട്ടിയെയോ ലഭിച്ചേക്കും. വേണ്ട വിധത്തിലുള്ള തയ്യാറെടുപ്പ് നടത്തിയിട്ടില്ലെങ്കിൽ അക്കാര്യത്തിന് അധികസമയം ചെലവഴിക്കേണ്ടതായി വരും.
ഭാഗ്യ നിറം: നാരങ്ങ മഞ്ഞ
ജൂലൈ
നിങ്ങളുടെ വൈദഗ്ദ്ധ്യം ഇപ്പോൾ വ്യാപകമായി അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഏതാനും ആഴ്ചകൾക്കുള്ളിൽ തിരക്കേറിയ ദിനചര്യയിലേക്ക് നിങ്ങൾ മാറിത്തുടങ്ങും. വ്യക്തിത്വത്തിൽ ഒരു നല്ല മാറ്റം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിൽ നല്ല അവബോധം ഉണ്ടാവാൻ ശ്രമിക്കുക.
ബന്ധങ്ങൾ: ചില ബന്ധങ്ങൾ നിങ്ങൾ പ്രതീക്ഷിക്കാത്ത തലങ്ങളിലൂടെ മുന്നോട്ട് പോയേക്കും. വിദേശത്ത് നിന്നുള്ള ഒരാൾക്ക് നിങ്ങളോട് പ്രണയം തോന്നും. ഒരു സാധാരണ കാര്യം പ്രതീക്ഷിക്കാത്ത തലത്തിൽ വളരാനുള്ള സാധ്യതയുണ്ട്.
കരിയർ: നിങ്ങളുടെ താൽപ്പര്യവുമായി പൊരുത്തപ്പെടുന്ന ഒരു പുതിയ അവസരത്തിന് നിങ്ങൾ ശ്രമിച്ച് തുടങ്ങും. ജോലിസ്ഥലത്തെ ചെറിയ തെറ്റിദ്ധാരണ നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തെയും ബാധിച്ചേക്കും. സാമ്പത്തികമായി മെച്ചം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
ഭാഗ്യ നിറം: ആപ്പിൾ ചുവപ്പ്.
ആഗസ്റ്റ്
അധികം വൈകാതെ ജീവിതത്തിൽ നിങ്ങളെ തേടി ചില അംഗീകാരങ്ങൾ എത്തും. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിലും ചില സമയത്ത് എതിർദിശയിൽ സഞ്ചരിക്കേണ്ടതായി വന്നേക്കും. നിങ്ങളുടെ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് ആത്മവിശ്വാസം തോന്നും. മറ്റുള്ളവരും അക്കാര്യം സമ്മതിക്കുന്നത് കാണാം.
ബന്ധങ്ങൾ: നിങ്ങൾക്ക് താൽപ്പര്യമുള്ള വ്യക്തിയിൽ നിന്ന് അകന്നു നിൽക്കാൻ ചില സുഹൃത്തുക്കൾ നിങ്ങളെ ഉപദേശിച്ചേക്കാം. നിങ്ങളുടെ സ്വന്തം മനസ്സ് എന്താണോ പറയുന്നത് അതിനനസുരിച്ച് പ്രവർത്തിക്കുക. സിംഗിളാണെങ്കിൽ പാർട്ടികളിൽ പങ്കെടുക്കാനും ഇഷ്ടമുള്ള വ്യക്തിയെ കാണുവാനും അവസരം ലഭിക്കും.
കരിയർ: ജോലിയിൽ നേരിയ അശാന്തിയുടെ കാലഘട്ടം വന്നേക്കാം. മനസ്സിലെ ചിന്തകൾ നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിച്ചേക്കും. വ്യക്തിപരമായ മുൻഗണനകളുമായി ജോലിയെ കൂട്ടിക്കലർത്താതിരിക്കാൻ ശ്രമിക്കുക.
ഭാഗ്യ നിറം: റോസ്

സെപ്റ്റംബർ
നിയമപരമായ കേസിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, തെളിവുകൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളെ ചുറ്റിപ്പറ്റിയുള്ള രഹസ്യവിവരങ്ങൾ അടുപ്പമുള്ളവർ മറ്റുള്ളവർക്ക് കൈമാറാൻ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം അവധിക്കാല പദ്ധതികൾ ആസൂത്രണം ചെയ്തേക്കും. നിങ്ങളുടെ അടിയന്തര ശ്രദ്ധ വേണ്ട ഒരു കാര്യം ജീവിതത്തിൽ സംഭവിച്ചേക്കും.
ബന്ധങ്ങൾ: പഴയ കാലം മുതലുള്ള ചില ബന്ധങ്ങൾ ദുരിതകാലത്ത് നിങ്ങൾക്ക് സംരക്ഷണം നൽകും. നിങ്ങളുടെ കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ പിന്തുണ ലഭിച്ചേക്കാം. നിങ്ങൾ ആരാധിക്കുന്ന ഒരു വ്യക്തി പ്രതീക്ഷിച്ച പോലെ തിരിച്ച് പെരുമാറണമെന്നില്ല.
കരിയർ: ജോലി കൈകാര്യം ചെയ്യാവുന്നതാണെങ്കിലും തിരക്കുള്ളതായി തോന്നിത്തുടങ്ങും. സമയപരിധിക്കുള്ളിൽ ജോലി തീർക്കാൻ വേണ്ടിയുള്ള ശ്രമം നിങ്ങളെ ക്ഷീണിപ്പിച്ചേക്കും. അനാവശ്യമായ സംഘർഷങ്ങൾക്ക് വഴിയൊരുക്കാതിരിക്കാൻ ശ്രമിക്കുക.
ഭാഗ്യ നിറം: തുരുമ്പ്
ഒക്ടോബർ
നിങ്ങൾ ആസൂത്രണം ചെയ്തിരുന്ന പോലെത്തന്നെ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കും. നിങ്ങളുടെ മനസ്സിന് കൂടുതൽ വ്യക്തതയും ആത്മവിശ്വാസവും കൈവരും. സുഹൃത്തുക്കളുമൊത്തുള്ള ചില കൂട്ടായ്മകൾ സന്തോഷം പകരും.
ബന്ധങ്ങൾ: ഔപചാരികമായി വരുന്ന ഒരു വിവാഹാലോചന ഫലം കണ്ടേക്കാം. നിങ്ങൾ അടുത്തിടെ കണ്ടുമുട്ടിയ ഒരു വ്യക്തിയുമായി ബന്ധം സ്ഥാപിക്കും. നിങ്ങളുടെ പങ്കാളിയുടെ പുതിയ വെളിപ്പെടുത്തലുകൾ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.
കരിയർ: ബിസിനസ് ആശയങ്ങൾ തുടക്കത്തിൽ നല്ല ഫലങ്ങൾ നൽകിയേക്കാം. ഒരു പങ്കാളിത്തം നിങ്ങളുടെ ഉത്കണ്ഠകളെ വലിയ തോതിൽ അകറ്റും. കഠിനാധ്വാനം ചെയ്യുന്നവർക്ക് സാമ്പത്തികമായി വലിയ മെച്ചമുണ്ടാവും.
ഭാഗ്യ നിറം: ഓറഞ്ച്
നവംബർ
വീട്ടിൽ നിന്ന് അകലെയാണ് താമസിക്കുന്നതെങ്കിൽ, നിങ്ങൾക്ക് ഗൃഹാതുരത്വം അനുഭവപ്പെട്ട് തുടങ്ങും. അത് ഒരു താൽക്കാലിക വികാരം മാത്രമാണെന്ന് മനസ്സിലാക്കുക. ഒരു നല്ല വ്യായാമം ദിനചര്യയുടെ ഭാഗമായി മാറും. പ്രിയപ്പെട്ട ഒരാളുടെ പെരുമാറ്റം നിങ്ങളെ പ്രകോപിപ്പിക്കാനും ദേഷ്യപ്പെടാനും ഇടയാക്കിയേക്കാം. ചെറിയ അപകടമുണ്ടായേക്കാം, റോഡുകളിൽ ജാഗ്രത പാലിക്കുക.
ബന്ധങ്ങൾ: കുറച്ചുകാലമായി അടുപ്പമില്ലാതിരുന്ന ഒരാൾ വീണ്ടും ജീവിതത്തിലേക്ക് കടന്ന് വരും. ആരുടെയെങ്കിലും സങ്കടകരമായ കഥകൾ കേൾക്കാനുള്ള മാനസികാവസ്ഥയിലല്ലെങ്കിൽ അത്തരം സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കുക.
കരിയർ: വിപുലമായ പഠനങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടയിൽ നിങ്ങൾക്ക് ചില പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിരിക്കാം. ജീവിത പുരോഗതിക്ക് ഇപ്പോൾ സമയം അനുകൂലമാണ്. ഒരു സഹായം നിങ്ങൾക്ക് ലഭ്യമായേക്കും.
ഭാഗ്യ നിറം: നേവി ബ്ലൂ
ഡിസംബർ
ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങൾക്ക് വലിയ സന്തോഷം പകരുന്ന കാര്യമാണ്. നിങ്ങളെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായം നിങ്ങളെ അൽപ്പം ശല്യപ്പെടുത്തിയേക്കാം. ഒരു ചെറിയ യാത്ര വലിയ ആശ്വാസം നൽകും. പുതിയ അനുഭവം നിങ്ങൾക്ക് ഒരു പുതിയ കാഴ്ചപ്പാടും നൽകിയേക്കാം.
ബന്ധങ്ങൾ: ഒരു ഭ്രാന്തൻ ആശയം മുന്നോട്ട് കൊണ്ട് പോവാൻ പറ്റുന്ന ഒരാളെ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ആരാധിക്കുന്ന ഒരാളെ കണ്ടുമുട്ടുമെങ്കിലും ആഗ്രഹിച്ച പോലെ ഇടപെടാൻ സാധിക്കില്ല. നിങ്ങളെ മനസ്സിലാക്കാത്ത ഒരാളുമായി താമസിക്കുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് താമസിക്കുന്നതാണ്.
കരിയർ: ഒരു പുതിയ ജോലിക്കുള്ള നിർദ്ദേശം ഒരു കുടുംബ സുഹൃത്തിൽ നിന്ന് വന്നേക്കാം. ഒരു പങ്കാളിത്തത്തിലാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ടുകൾ പതിവായി അവലോകനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.