2025 ജനുവരി ഒന്നുമുതൽ റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ. ജനുവരി ഒന്നു മുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയതിനൊപ്പം റേഷൻ ഇടപാടിൽ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്. എല്ലാ റേഷൻ കാർഡ് ഉടമകളും നിർദേശങ്ങൾ പാലിക്കണം.
റേഷൻ കാർഡ് ഉടമകൾ ഇ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. മുൻപ് ലഭിച്ചിരുന്ന അതേ അളവിൽ റേഷൻ എല്ലാവർക്കും ലഭ്യമാകില്ല. പുതിയ നിയമമനുസരിച്ച് 2.5 കിലോ അരിയും 2.5 കിലോ ഗോതമ്പും ലഭിക്കും. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിച്ചിരുന്നെങ്കിൽ ഇത് രണ്ട് കിലോ ഗോതമ്പും രണ്ടര കിലോ അരിയുമായി കുറയും.അതേസമയം നേരത്തെ 5 കിലോ റേഷൻ ലഭിച്ചിരുന്നുവെങ്കിൽ അരക്കിലോ ഗോതമ്പ് അധികമായി ലഭിക്കും.

ഇ കെവൈസിപൂർത്തിയാക്കിയില്ലെങ്കിൽ സമാനമായ റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാകില്ല. ജനുവരി ഒന്നുമുതൽ റേഷൻ മാത്രമല്ല 1000 രൂപയുടെ അധിക ധനസഹായവും അർഹരായവർക്ക് ലഭ്യമാകും.
