സുപ്രീം കോടതിയിൽ ഡി​ഗ്രിക്കാ‍ർക്ക് കോർട്ട് അസിസ്റ്റന്റാവാം; മാർച്ച് 8ന് മുൻപായി അപേക്ഷ നൽകണം.

കേന്ദ്ര സർക്കാരിന് കീഴിൽ സുപ്രീം കോടതിയിൽ ജോലി നേടാൻ അവസരം. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ- ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനാവും. ആകെ 241 ഒഴിവുകളാണുള്ളത്. കേന്ദ്ര സർവീസിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈയവസരം പാഴാക്കരുത്. താൽപര്യമുള്ളവർക്ക് ഒാൺലൈനായി മാർച്ച് 8 വരെ അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ്. ആകെ 241 ഒഴിവുകൾ. 

Advt No: F.6/2025-SC (RC)

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 70,040 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സർവീസുകാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

പ്രായപരിധി

18 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

 യോഗ്യത

അംഗീകൃത സർവകലാശാല ബിരുദം. ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം. കമ്പ്യൂട്ടർ പരിജ്ഞാനം. ഇംഗ്ലീഷ് ടൈപ്പിങ് ഒരു മിനുട്ടിൽ 35 വാക്കുകൾ ടൈപ്പ് ചെയ്യാൻ സാധിക്കണം. ടെെപ്പിങ് പരിജ്ഞാനം അളക്കുന്നതിന് നടത്തുന്ന പരീക്ഷയിൽ വിജയിക്കണം.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടൻമാർ എന്നിവർക്ക് 250 രൂപ. ജനറൽ, ഒബിസി, വിഭാഗക്കാർക്ക് 1000 രൂപയും ഓൺലൈനായി അടയ്ക്കണം. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. വിശദ വിവരങ്ങൾ വെബ്സെെറ്റിൽ ലഭ്യമാണ്.

Gym California King Clothing Store Hoodies, T-shirts & Bottoms

Once acquired in add-on to highly processed your reimbursement will get roughly fourteen functioning days to…

Distinctive Excursions & Days And Nights Out In Typically The Uk

Our solutions run all all year round, zero matter typically the time of year, all of…

Anime Adventures Codes January 2025 Christmas + Rerelease

Bayside Adventure satisfies each end of the week in addition to gym leggingss two service periods…

Best House Gym Gear 2025

Move a great deal more, better together with the rowing machines, mix coaches and stepper machines…

മരിക്കുമ്പോള്‍ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം എനര്‍ജി പുറത്തേക്ക് പ്രവഹിക്കുന്നുവെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍.

മനുഷ്യകുലം ഉണ്ടായ കാലം മുതല്‍ ഉയരുന്ന ചോദ്യമാണ് ആത്മാവ് എന്നത് യാഥാര്‍ത്ഥ്യമാണോ എന്നത്. മതങ്ങളും മതഗ്രന്ഥങ്ങളും എല്ലാം തന്നനെ ആത്മാവിനെ കുറിച്ച് പല കാര്യങ്ങളും പറയുന്നുണ്ട് എങ്കിലും അത് എന്താണെന്ന കാര്യത്തില്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തിലുള്ള ഒരു വിശദീകരണവും ഉണ്ടായിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആത്മാവ് സത്യമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് ശാസ്ത്രലോകമാണ്.

മരിക്കുമ്പോള്‍ മനുഷ്യന്റെ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം എനര്‍ജി പുറത്തേക്ക് പ്രവഹിക്കുന്നു എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ആത്മാവ് ശരീരത്തെ വിട്ടുപോകുന്നതാണ്ട ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയിലെ അനസ്തീഷ്യാ വിദഗ്ധനായ ഡോ.സ്റ്റുവര്‍ട്് ഹാമറോഫാണ് ഇത് സംബന്ധിച്ച പ്രധാനപ്പെട്ട പല കാര്യങ്ങളും പുറത്തു വിട്ടിരിക്കുന്നത്. ആശുപത്രിയില്‍ മരിച്ച രോഗികളുടെ തലച്ചോറില്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമായിട്ടാണ് അവര്‍ ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയിരിക്കുന്നത്.

അതീവ ഗുരുതരമായ രീതിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചില രോഗികളുടെ തലച്ചോറില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതിന് മുമ്പ് സെന്‍സറുകള്‍ സ്ഥാപിച്ചാണ് ഗവേഷകര്‍ ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഈ രോഗികളുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും പൂജ്യത്തിലേക്ക് താഴ്ന്നതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നിരീക്ഷിച്ചത്. അപ്പോഴാണ് മരിക്കുമ്പോള്‍ മരിച്ചവരുടെ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം എനര്‍ജി പുറത്തേക്ക് പ്രവഹിക്കുന്നതായി കണ്ടെത്തിയത്.

ഇത് ഒന്നുകില്‍ മരണത്തോട് അടുത്ത അവസ്ഥയോ അല്ലെങ്കില്‍ ആത്മാവ് ശരീരത്തെ വിടുന്നതോ ആയിരിക്കാമെന്നാണ് ഡോ.സ്റ്റുവര്‍ട്ടും മറ്റ് ഗവേഷകരും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഡോക്ടര്‍് വിശ്വസിക്കുന്നത് ബോധം സംഭവിക്കുന്നത് ആഴമേറിയ ക്വാണ്ടം തലത്തിലാണ് എന്നാണ്. അനസ്തേഷ്യ, ഗാഢനിദ്ര അല്ലെങ്കില്‍ മരണത്തോടടുത്ത അനുഭവങ്ങള്‍ പോലുള്ള താഴ്ന്ന ഊര്‍ജ്ജാവസ്ഥകളില്‍ പോലും ആളുകള്‍ക്ക് അവബോധം ഉള്ളതായിട്ടാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. രോഗികളുടെ മരണാവസ്ഥ രേഖപ്പെടുത്തി ഒന്ന് മുതല്‍ 20 മിനിട്ട് വരെ അവരുടെ ശരീരത്തില്‍ ഊര്‍്ജജവര്‍ദ്ധന രേഖപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്നാണ് ഈ വിദഗ്ധ സംഘം അവകാശപ്പെടുന്നത്.

ഒരു രോഗിയുടെ ഹൃദയമിടിപ്പ് നിലച്ചതിന് ശേഷവും അയാളുടെ തലച്ചോറ് ഗാമാസിന്‍ക്രണി എന്നറിയപ്പെടുന്ന പ്രവര്‍ത്തനം കാഴ്ച വെച്ചു എന്നും ഡോ.സ്റ്റുവര്‍ട്് അവകാശപ്പെടുന്നത്. 30 മുതല്‍ 90 സെക്കന്‍ഡ് വരെ അത് നിലനിന്നിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും മനുഷ്യന്റെ ആത്മാവിനെ തേടിയുള്ള യാത്രകള്‍ക്ക് ഇത്തരം ഗവേഷണങ്ങളോടെ വിരാമം ആകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇനി സൗജന്യമില്ല; ഗൂഗിള്‍ പേയില്‍ ഈ ഇടപാടുകള്‍ക്ക് ഫീസ്.

സൗജന്യം തീരാന്‍ സമയമായി.. രാജ്യത്തെ പ്രധാനപ്പെട്ട യുപിഐ പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേയില്‍ ബില്‍ പേയ്മെന്‍റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ വരുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള യൂട്ടിലിറ്റി ബില്‍ പെയ്മെന്‍റുകള്‍ക്കാണ് അധിക പണം നല്‍കേണ്ടി വരിക.

വൈദ്യുതി ബില്‍, വാട്ടര്‍, പാചകവാതക ബില്‍ എന്നി ഇടപാടുകളില്‍ ഇടപാട് തുകയുടെ 0.50ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ് കണ്‍വീനിയന്‍സ് ഫീ ഈടാക്കുക. ഇതിനൊപ്പം ജിഎസ്ടിയും നല്‍കേണ്ടി വരും. എന്നാല്‍ യുപിഐയില്‍ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നല്‍കേണ്ടതില്ല.

രാജ്യത്തെ ഏറ്റവും വലിയ യുപിഐ പ്ലാറ്റ്ഫോമായ ഫോണ്‍പേയില്‍ നേരത്തെ തന്നെ ഇത്തരം ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുണ്ട്. പേടിഎമ്മില്‍ 1-40 രൂപ വരെയാണ് ചാര്‍ജ്. മൊബൈല്‍ റീചാര്‍ജുകള്‍ക്ക് 3 രൂപ കണ്‍വീനിയന്‍സ് ഫീസ് ഗൂഗിള്‍ പേ നേരത്തെ ഈടാക്കുന്നുണ്ട്. 

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്‍റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ് നികത്താൻ കൺവീനിയൻസ് ഫീസ് കമ്പനികളെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 37 ശതമാനം വിപണി വിഹിതവുമായി രാജ്യത്ത് രണ്ടാം സ്ഥാനാണ് ഗൂഗിള്‍ പേ. ജനുവരി മാസത്തില്‍ 8.26 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് ഗൂഗിള്‍ പേയില്‍ നടന്നത്.  ഒന്നാമത് ഫോണ്‍പേയാണ്. യുപിഐയുടെ ജനപ്രീതിക്കിടയിലും വരുമാനം ഉണ്ടാക്കുന്നതില്‍ ഫിന്‍ടെക് കമ്പനികള്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. പിഡബ്ലുസിയുടെ അനാലിസിസ് അനുസരിച്ച്, വ്യക്തികളും മെര്‍ച്ചന്‍റും തമ്മിലുള്ള ഇടപാട് പ്രൊസസ് ചെയ്യുന്നത് തുകയുടെ 0.25 ശതമാനം ചെലവ് കമ്പനികള്‍ക്കുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 12,000 കോടി രൂപയാണ് യുപിഐ ഇടപാട് പ്രൊസസ് ചെയ്യുന്നതിന് കമ്പനികള്‍ ചെലവാക്കിയത്.

പുരുഷൻമാരുടെ വലതു കൈയും സ്തീകളുടെ ഇടതുകൈയും ചൊറിഞ്ഞാൽ?

എല്ലാ കാര്യങ്ങളും നടക്കുന്നതിനു മുമ്പ് പ്രകൃതി നമുക്ക് ചില സൂചനകൾ നൽകാറുണ്ട്. ഉള്ളം കൈ ചൊറിയുന്നത് മഹാലക്ഷ്മിയുടെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. പുരുഷന്റെ വലതു കൈപ്പത്തിക്ക് ഉള്ളിൽ ചൊറിഞ്ഞാൽ അത്  ശുഭസൂചനയാണ്. പെട്ടെന്ന് പണം ലഭിക്കാൻ പോകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.അപ്രതീക്ഷിത ഭാഗ്യമുണ്ടാകുമെന്നും കണക്കാക്കാം. നേരത്തെ കിട്ടേണ്ടിയിരുന്ന പണമോ, കടം കൊടുത്ത പണമോ മടക്കി കിട്ടാം.

പുരുഷന്മാര്‍ക്ക് ഇടത് കൈപ്പത്തി ചൊറിയുന്നത് ധനം നഷ്ടപ്പെടാനോ അധികമായി ചെലവാകാനോ ആണ് സാധ്യത. ഇതിന് നേരെ വിപരീതമാണ് സ്ത്രീകൾക്ക്. സ്ത്രീകളുടെ ഇടതു കൈയി ചൊറിയുന്നത് ശുഭകരവും വലതുകൈ ചൊറിയുന്നത് ദൗർ ഭാഗ്യവുമാണ് സൂചിപ്പിക്കുന്നത്. മോശം സൂചനയാണ് കിട്ടുന്നതെങ്കിൽ പണം നഷ്ടപ്പെടാൻ മാത്രമല്ല പണം ഇടപാടുകളിലും ശ്രദ്ധിക്കണം. പണം കടം കൊടുത്താൽ അത് തിരിച്ചു കിട്ടാനും ബുദ്ധിമുട്ടാകും. ഉറപ്പില്ലാത്ത പണമിടപാടുകളും ഓഹരി ഇടപാടുകളും ഈ സമയത്ത് ചെയ്യരുത്.

എഴുത്തുപരീക്ഷ ഇല്ല; 1,194 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.ബി.ഐ., അവസാന തീയതി മാര്‍ച്ച് 15.

കണ്‍കറന്റ് ഓഡിറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 1,194 ഒഴിവുകളാണുള്ളത്. എസ്.ബി.ഐയില്‍നിന്നും എസ്.ബി.ഐയുടെ മുന്‍കാല അസോസിയേറ്റ് ബാങ്കുകളില്‍നിന്നും വിരമിച്ചവര്‍ക്കാണ് അവസരം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

എഴുത്തുപരീക്ഷ ഇല്ല; 1,194 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.ബി.ഐ., അവസാന തീയതി മാര്‍ച്ച് 15.

എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. ലഭിക്കുന്ന അപേക്ഷകളില്‍നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം അഭിമുഖമുണ്ടാകും. നൂറുമാര്‍ക്കിന്റെ അഭിമുഖത്തില്‍ വിജയിക്കുന്നവര്‍ക്ക് നിയമനം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 15.

വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള യോഗ്യതകള്‍ ഉള്ളവര്‍ മാത്രമേ അപേക്ഷിക്കാവൂ. തിരിച്ചറിയല്‍ രേഖ, പ്രായം തെളിയിക്കുന്ന രേഖ തുടങ്ങി ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്യണം. അല്ലാത്തപക്ഷം അപേക്ഷ ചുരുക്കപ്പട്ടികയിലേക്ക് പരിഗണിക്കുകയില്ല. ഒരു വര്‍ഷ സേവനകാലയളവില്‍ മുപ്പത് അവധികള്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://sbi.co.in/web/careers/current-openings.

വരിക്ക ചക്കയ്ക്ക് 500 രൂപ വരെ വില; വാങ്ങുന്നത് വില പേശലില്ലാതെ.

വീട്ടുവളപ്പിലും പുരയിടങ്ങളിലും ചക്ക സുലഭമായിരുന്ന കാലം ഓർമയാണെങ്കിലും ചക്കയുടെ പ്രിയം കുറഞ്ഞിട്ടില്ല. ഇക്കുറി ചക്കയും മാങ്ങയും കുറഞ്ഞതിന്റെ നിരാശയിലാണ് പഴമക്കാർ. പുതിയ തലമുറ ചക്കയ്ക്കു മുന്നിൽ മുഖം തിരിക്കുമ്പോഴും ഭവനങ്ങളിലെ മുതിർന്ന അഗംങ്ങൾ ചക്കയ്ക്കും മാങ്ങയ്ക്കും കാത്തിരിപ്പാണ്. വിവിധ പ്രദേശങ്ങളിൽ നിന്ന് ചക്കകൾ വാഹനങ്ങളിൽ സംഭരിച്ച് ഇവിടത്തെ റോഡരികിലും ഒപ്പം തമിഴ്നാട്ടിലെത്തിച്ചും വിൽപന നടത്തുന്നു. തിരക്കേറിയ കവലകളിൽ വരിക്ക ഇനം ചക്കയ്ക്ക് പ്രിയമേറെയാണ്. വില പേശലില്ലാതെയാണ് വാഹന യാത്രക്കാർ നല്ലിനം ചക്ക വാങ്ങുന്നത്. നല്ല തൂക്കമുള്ള വരിക്ക ചക്കയ്ക്ക് 500 രൂപ വരെയാണ് കച്ചവടക്കാർ വിലയിടുന്നത്. എന്നാൽ ചക്ക ഒന്നിന് 50 മുതൽ 100 രൂപ വരെ വില നൽകിയാണ് പ്ലാവിലെ മുഴുവൻ ചക്കകളും കച്ചവടക്കാർ വീടുകളിൽ എത്തി വില പറഞ്ഞ് എടുക്കാറുള്ളത്. ഇക്കുറി വിപണി അത്ര ശക്തമല്ല. കാലാവസ്ഥ വ്യത്യാനം കാരണമാണ് ഇക്കുറി പ്ലാവുകളിൽ കായ്ഫലം കുറഞ്ഞത്. ഡിസംബറോടെ തളിരിട്ട് കായ്ഫലം നിറയേണ്ട മാവിലും പ്ലാവിലും വേണ്ട കായ്ഫലമില്ല. കാലം തെറ്റി കായ്ഫലം ഉണ്ടായാൽ ഗുണവും രുചിയും കുറവായിരിക്കുമെന്നാണ് പഴമക്കാർ പറയുന്നത്. ഇനിയൊരു മഴ കൂടി വന്നാൽ ഉള്ളതും നഷ്ടമാകും.

മികച്ച ആന്റി ഓക്സിഡന്റായ ചക്ക പണ്ട് കാലത്ത് നാട്ടിൻ പുറങ്ങളിൽ പ്രധാന വിഭവമായിരുന്നു. ചക്കയിൽ നിന്ന് ഒട്ടേറെ മൂല്യ വർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാമെന്ന് കൊട്ടി ഘോഷിക്കുമ്പോഴും നാട്ടിൻ പുറങ്ങളിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുമില്ല. പറമ്പിൽ പരിപാലമനില്ലാതെ ഫലം നിറഞ്ഞ് നിന്നിരുന്ന പരമ്പരാഗത ഇനങ്ങൾ അന്യമായിക്കൊണ്ടിരിക്കുമ്പോൾ  ചുരുങ്ങിയ കാലംകൊണ്ട് കായ്ഫലം നിറയുന്ന ഹൈബ്രിഡ് ഇനം പ്ലാവിൻ തൈകൾ മുറ്റത്ത് അലങ്കാരം കൂടിയാകുന്നു.

Verified by MonsterInsights