വിപണിയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ മികച്ച നേട്ടമുണ്ടാക്കിയ പൊതുമേഖലാ ഓഹരിയാണ് കോൾ ഇന്ത്യ. വ്യാഴാഴ്ച രണ്ട് ശതമാനത്തിലധികം നേട്ടമാണ് കോൾ ഇന്ത്യ ഓഹരി നേടിയത്. കമ്പനിയുടെ സുസ്ഥിരമായ ഉൽപ്പാദനം, സ്ഥിരതയുള്ള വില തുടങ്ങിയ കാരണം ഓഹരിയുടെ കുതിപ്പ് തുടരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
നിലവിലെ ഓഹരി വില: എൻഎസ്ഇയിൽ 2.2 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 501.55 രൂപ എന്നതാണ് കോൾ ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2 ശതമാനത്തിന് മുകളിൽ വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. ഒരു മാസത്തിനിടെ മൂന്ന് ശതമാനം മുന്നേറ്റമാണ് പൊതുമേഖലാ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 32 ശതമാനത്തോളം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 113.97 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം പിടിക്കാനും കോൾ ഇന്ത്യ ഓഹരിക്ക് സാധിച്ചു. 527.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 226.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ വർദ്ധിച്ചുവരുന്ന ഊർജ്ജം/പവർ പവർ ഡിമാൻഡ്, ആനുപാതികമായി ഉൽപാദനത്തിലെ സുസ്ഥിര വളർച്ച, താപവൈദ്യുതി ഉൽപ്പാദനത്തിലെ വർദ്ധനവ് തുടങ്ങിയ കോൾ ഇന്ത്യയെ അതിന്‍റെ ഉൽപ്പാദന ലക്ഷ്യം 2025ൽ വർഷത്തിൽ 838MT കൈവരിക്കാൻ പ്രാപ്തമാക്കും. അതുകൊണ്ടു തന്നെ ഓഹരി വിലയിലും മുന്നേറ്റമുണ്ടാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ വിലയിരുത്തുന്നത്.
നിക്ഷേപകർക്ക് കോൾ ഇന്ത്യ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. 540 രൂപയുടെ പുതുക്കിയ ടാർഗെറ്റ് വിലയും ജെഎം ഫിനാൻഷ്യൽ നിശ്ചയിച്ചിട്ടുണ്ട്.
ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ 550 രൂപ ടാർഗെറ്റ് വിലയോടെ കോൾ ഇന്ത്യ ഓഹരി വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 18 ശതമാനം വരെ വളർച്ച. അതേസമയം ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി 520 രൂപ ടാർഗെറ്റ് വിലയോടെ കോൾ ഇന്ത്യ വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കമ്പനിക്ക് ഒരു ഉത്തേജകമായി പ്രവർത്തിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
ഓഹരി വില: 505 രൂപയിലേക്ക് ലെവലിലേക്ക് ഉയരുമെന്ന് വിശ്വസിക്കുകയും സ്റ്റോക്കിൽ “വാങ്ങുക” എന്ന റേറ്റിംഗ് നിലനിർത്തുകയും ചെയ്യുകയാണ് ആക്സിസ് ഡയറക്റ്റ്. കമ്പനിയുടെ അടിസ്ഥാനകാര്യങ്ങൾ വളരെ ശക്തമാണെന്നാണ് ബ്രോക്കറേജ് റിപ്പോർട്ടിലുള്ളത്.
കോൾ ഇന്ത്യ: കൽക്കരി മന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ) . കൊൽക്കത്തയിലാണ് കമ്പനിയുടെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഉത്പാദക കമ്പനിയാണിത്. 272,000 ജീവനക്കാരുള്ള കോൾ ഇന്ത്യ ഇന്ത്യയിലെ ഒമ്പതാമത്തെ വലിയ തൊഴിൽദാതാവാണ്. ഇന്ത്യയിലെ മൊത്തം കൽക്കരി ഉൽപാദനത്തിൻ്റെ 82 ശതമാനവും കമ്പനിയുടെ സംഭാവനയാണ്. 2011 ഏപ്രിലിൽ ഇന്ത്യൻ ഗവൺമെൻ്റ് കോൾ ഇന്ത്യയ്ക്ക് മഹാരത്‌ന പദവി നൽകി.