ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ എന്നും ജനപ്രിയമാക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പ്രായത്തിലുള്ളവർക്കും വരുമാനമുള്ളവർക്കും അവരുടെ ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിലെത്താൻ സഹായിക്കുന്ന നിരവധി നിക്ഷേപ സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള പദ്ധതികളിൽ ചിലത് ചുരുങ്ങിയ സമയംകൊണ്ട് തന്നെ പലിശയിനത്തിൽ മാത്രം ലക്ഷങ്ങൾ സമ്പാദിക്കാൻ നിക്ഷേപകരെ സഹായിക്കുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം അത്തരം പദ്ധതികളിലൊന്നാണ്. അപകട സാധ്യത കുറഞ്ഞ നിക്ഷേപം ശക്തമായ വരുമാനവും ഉറപ്പുനൽകുന്നു.
എല്ലാവരും അവരുടെ വരുമാനത്തിൽ നിന്ന് കുറച്ച് ലാഭിക്കാനും അവരുടെ പണം സുരക്ഷിതമായി നിലനിൽക്കുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കാനും അതുവഴി അവർക്ക് മികച്ച വരുമാനം നേടാനും ആഗ്രഹിക്കുന്നു. ഇത് വലിയ പലിശയും മികച്ച നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 7.5 ശതമാനമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ അഞ്ച് വർഷത്തേക്ക് ലഭ്യമായ പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയർത്തിയത്. ഈ പലിശ നിരക്കിൽ പോസ്റ്റ് ഓഫീസ് സ്കീം ഏറ്റവും മികച്ച സമ്പാദ്യ പദ്ധതികളിലൊന്നാണ്.
നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസിന്റെ ഈ സേവിംഗ്സ് സ്കീമിൽ വ്യത്യസ്ത കാലയളവുകളിൽ നിക്ഷേപിക്കാം. ഇത് പ്രകാരം ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ വ്യത്യസ്ത മെച്വൂരിറ്റി കാലയളവുകളിൽ പണം നിക്ഷേപിക്കാം. നിങ്ങൾ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ 6.9 ശതമാനം പലിശയും 2 അല്ലെങ്കിൽ 3 വർഷത്തേക്ക് പണം നിക്ഷേപിച്ചാൽ 7 ശതമാനം പലിശയും 5 വർഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ചാൽ 7.5 ശതമാനം പലിശയും ലഭിക്കും. എന്നിരുന്നാലും, ഉപഭോക്താവിറെ നിക്ഷേപം ഇരട്ടിയാക്കാൻ അഞ്ച് വർഷത്തിലധികം എടുക്കും
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ, ഒരു ഉപഭോക്താവ് അഞ്ച് വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുകയും 7.5 ശതമാനം നിരക്കിൽ അയാൾക്ക് പലിശ ലഭിക്കുകയും ചെയ്യുകയാണെങ്കിൽ, ഈ കാലയളവിൽ അയാൾക്ക് നിക്ഷേപത്തിന് പലിശ ഇനത്തിൽ മാത്രം 2 ലക്ഷം രൂപ ലഭിക്കും. 24,974 രൂപ പലിശ ലഭിക്കുകയും നിക്ഷേപ തുക ഉൾപ്പെടെ മൊത്തം മെച്യൂരിറ്റി തുക 7,24,974 രൂപയായി ഉയരുകയും ചെയ്യും. അതായത് ഇതിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉറപ്പാക്കാം.