ഇതെന്തൊരു തണുപ്പാണ്! വൃശ്ചികപ്പുലരികളില്‍ മലയാളികള്‍ സ്ഥിരമായി പറയാറുള്ള വാക്കുകൾ. ചെറിയ മഞ്ഞുകണ്ടാല് തണുത്തു വിറക്കുന്ന മലയാളിയെയും ജനുവരി കടന്നുകിട്ടാന്‍ പ്രാർത്ഥിക്കുന്ന ഉത്തരോന്ത്യക്കാരെയും കുറിച്ച് റഷ്യയിലെ യാക്കൂറ്റ്സുകാർ കേട്ടാൽ അവർ ചോദിക്കും ഇതൊക്കെ ഒരു തണുപ്പാണോ എന്ന്. റഷ്യയുടെ വടക്കേ അറ്റത്തുള്ള സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാനത്തോട് ചേര്‍ന്നുള്ള ഒരു പ്രദേശമാണ് ഇത്. ലെന നദിയുടെ തീരത്തുള്ള യാക്കൂറ്റ്സില്‍ വെറും തണുപ്പല്ല, റഫ്രിജറേറ്ററില്‍ അകപ്പെട്ട പോലെയാണ്.
ലോകത്തെ ഏറ്റവും തണുപ്പുള്ള നഗരമാണ് യാക്കൂറ്റ്സ്. ഇപ്പോഴത്തെ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസാണ്. ഞായറാഴ്ച ഇവിടെ താപനില മൈനസ് 51 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. മൈനസ് 64 ഡിഗ്രി സെൽഷ്യസിലും താഴെ പോയിട്ടുണ്ട് ഇവിടത്തെ താപനില. 2018ലെ മഞ്ഞുകാലത്ത് ഇവിടെ പലരുടെയും കണ്പീലികള് ഉറഞ്ഞുപോയ സ്ഥിതിയുമുണ്ടായി