500 രൂപ നിക്ഷേപിച്ച് 4 ലക്ഷം രൂപ നേടാം; പോസ്റ്റ് ഓഫീസിന്റെ 3 കിടിലൻ പദ്ധതികൾ.

സമ്പാദിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് നിക്ഷേപം. അതുവഴി സാമ്പത്തിക അടിത്തറ കെട്ടിപടുക്കാൻ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാധിക്കുന്നു. രാജ്യത്തെ സാധാരണക്കാർക്കിടയിൽ സമ്പദ്യത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കാനും അവരെ നിക്ഷേപത്തിലേക്ക് ആകർഷിക്കുന്നതിലും പോസ്റ്റ് ഓഫീസ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വ്യത്യസ്ത പ്രായക്കാർക്കും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങളുള്ളവർക്കും അവരുടെ വരുമാനത്തിന് അനുസരിച്ച് നിക്ഷേപത്തിലൂടെ സമ്പദ്യമുണ്ടാക്കാൻ പോസ്റ്റ് ഓഫീസ് പദ്ധതികൾ ഉപകാരപ്പെടും. സർക്കാർ പിന്തുണയോടെയെത്തുന്ന ഇത്തരം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ സാധാരണക്കാർക്ക് ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും വാഗ്ദാനം ചെയ്യുന്നു.500 രൂപയിൽ താഴെ നിക്ഷേപം ആരംഭിച്ച് നല്ല ആനുകൂല്യങ്ങൾ നേടാവുന്ന ഇത്തരം നിരവധി സ്കീമുകൾ ഇന്ത്യൻ പോസ്റ്റ് ഓഫീസിലുണ്ട്. ചെറിയ നിക്ഷേപത്തിൽ നിന്ന് അപകട സാധ്യതകളെ ഒഴിവാക്കി വലിയ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ ഇത്തരം പദ്ധതികൾ സഹായകരമാകും. അങ്ങനെയുള്ള മൂന്ന് സ്കീമുകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്. 

ബാങ്കുകളെപോലെ തന്നെ പോസ്റ്റ് ഓഫീസിലും റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി നിക്ഷേപം സാധ്യമാണ്. പോസ്റ്റ് ഓഫീസ് ആർഡി സ്കീം ഒരു പിഗ്ഗി ബാങ്ക് പോലെയാണ്, അതിൽ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കണം. ഈ പദ്ധതി ചെറുകിട നിക്ഷേപകരെ അവരുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ സമ്പാദ്യം സൃഷ്ടിക്കാൻ സഹായിക്കുന്നു. 100 രൂപയിൽ പോലും ഇതിൽ നിക്ഷേപം ആരംഭിക്കാം.നിക്ഷേപം തുടങ്ങിയാൽ 5 വർഷം തുടർച്ചയായി നിക്ഷേപിക്കണം. നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക് 6.7 ശതമാനം ആണ്. ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 5 വർഷത്തിനുള്ളിൽ നിങ്ങൾ 30,000 രൂപ നിക്ഷേപിക്കും, 5 വർഷത്തിന് ശേഷം നിങ്ങൾക്ക് 6.7 ശതമാനം നിരക്കിൽ 35,681 രൂപ ലഭിക്കും, അതായത് പലിശയായി 5,681 

രൂപ ലഭിക്കും, അതായത് പലിശയായി 5,681 രൂപ കിട്ടും.

സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന അഥവ എസ്.എസ്.വൈ. നിങ്ങൾ ഒരു പെൺകുട്ടിയുടെ രക്ഷിതാവാണെങ്കിൽ 250 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ നിങ്ങൾക്ക് ഒരു വർഷം ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും. നിലവിൽ 8.2 ശതമാനം പലിശയാണ് നൽകുന്നത്. നിങ്ങൾ ഈ സ്കീമിൽ 15 വർഷത്തേക്ക് നിക്ഷേപിക്കണം, 21 വർഷത്തിന് ശേഷം സ്കീം കാലാവധി പൂർത്തിയാകും. പ്രതിമാസം 500 രൂപയെങ്കിലും ഇതിൽ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ 90,000 രൂപ നിക്ഷേപിക്കും, 8.2 ശതമാനം പലിശയിൽ 21 വർഷത്തിനു ശേഷം 2,77,103 രൂപ ലഭിക്കും.


Verified by MonsterInsights