ഖത്തറിലെ പ്രമുഖ എണ്ണക്കമ്പനിയില്‍ എന്‍ജിനിയറാണ് വൈശാഖ്. കുടുംബത്തോടൊപ്പമാണ് താമസം. 2021ന് ശേഷമാണ് അദ്ദേഹം ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലുമൊക്കെ നിക്ഷേപം തുടങ്ങിയത്. അതിന് മുമ്പ് ബാങ്ക് എഫ്ഡിയിലായിരുന്നു സമ്പാദ്യമെല്ലാം. 50ഉം 70ഉം ശതമാനമൊക്കെ റിട്ടേണ്‍ ലഭിക്കുന്നത് കണ്ടാണ് ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ അദ്ദേഹം നിക്ഷേപം തുടങ്ങിയത്. രണ്ട് ലക്ഷം രൂപയുടെ പ്രതിമാസ എസ്.ഐ.പി അദ്ദേഹത്തിനുണ്ട്.നിക്ഷേപക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ആപ്പ് വഴിയാണ് നിക്ഷേപം നടത്തുന്നത്. റിട്ടേണ്‍ നോക്കിയായിരുന്നു ഫണ്ടുകളെല്ലാം തിരഞ്ഞെടുത്തതെന്ന് പോര്‍ട്ട്‌ഫോളിയോ പരിശോധിച്ചപ്പോള്‍ ബോധ്യമായി. റിട്ടേണ്‍ കണ്ട് സ്‌കീമുകളില്‍ മാറി മാറി നിക്ഷേപം തുടങ്ങിയതിനാല്‍ പോര്‍ട്ട്‌ഫോളിയോയിലെ ഫണ്ടുകളുടെ എണ്ണം 35 പിന്നിട്ടിരിക്കുന്നു. ഭൂരിഭാഗവും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളാണ്. കുറച്ചെണ്ണം സെക്ടറല്‍ വിഭാഗത്തിലേതും.ഏത് വിഭാഗം ഓഹരികളിലാണ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നതെന്നു പോലും അറിയാതെയായിരുന്നു തിരഞ്ഞെടുപ്പ്.
മ്യൂച്വല്‍ ഫണ്ടില്‍ കണ്ണുമടച്ച് നിക്ഷേപം
നടത്താമെന്നും ഓഹരിയിലേതുപോലെ റിസ്‌കില്ലെന്നും ഏതോ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍നിന്ന് ലഭിച്ച അറിവുമാത്രമാണ് അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്. മൂന്നു വര്‍ഷമായി തുടരുന്ന നിക്ഷേപം ഇതിനകം ഇരട്ടിയായതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിക്കുകുയം ചെയ്തു. ഈയിടെ ഒരു ഫണ്ട് ഹൗസിനെതിരെ ഫ്രണ്ട് റണ്ണിങ് ആരോപണം
വന്നപ്പോള്‍ പണംനഷ്ടപ്പെടുമോയെന്ന ഭീതിയില്‍ നല്ലൊരുതുക തിരിച്ചെടുത്ത് ഇപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റിസ്‌കും റിട്ടേണും :വന്‍കിട ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ക്ക് ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്ന സ്‌കീമുകളേക്കാള്‍ താരതമ്യേന റിസ്‌കും റിട്ടേണും കുറവാണെന്നകാര്യം സൗകര്യപൂര്‍വം മറക്കുകയാണ് ഏറെപ്പേരും. ഉടനെ വന്‍തുക ലാഭമുണ്ടാക്കണമെന്ന ലക്ഷ്യംവെച്ച് തിരയുമ്പോള്‍ ഇങ്ങനെ സംഭവിക്കുക സ്വാഭാവികം. ഈ
സാഹചര്യത്തിലാണ് സെബി പുതിയ വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്നത്. നിക്ഷേപകര്‍ക്ക് എത്രത്തോളം ഗുണകരമാകും ഈ വ്യവസ്ഥയെന്നത് വേറെകാര്യം