ഏരീസ് (Arise – മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക. അമിതമായ ഉത്സാഹം ഒഴിവാക്കുക. നിയമങ്ങള്‍ പാലിക്കണം. ലക്ഷ്യം നേടാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിക്കും. നന്നായി ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങളെടുക്കുക. പരിഹാരം: പെണ്‍കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുക.
ടോറസ് (Taurus – ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: വ്യവസായത്തില്‍ നിന്നുള്ള ലാഭം വര്‍ദ്ധിക്കും. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ വിജയിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ചെറിയ സേവിങ്ങ്സ് ഉണ്ടാക്കാനാകും. പരിഹാരം: ഗുരുവിനെ ബഹുമാനിക്കുക.
ജെമിനി (Gemini – മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകും. നിങ്ങളുടെ ബിസിനസ് സ്ഥലത്ത് പോസിറ്റീവ് ആയ അന്തരീക്ഷം ഉണ്ടാകും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കും. സാമ്പത്തിക ലാഭം ഉണ്ടാകും. പരിഹാരം: പേഴ്സില്‍ ഒരു വെള്ളി നാണയം സൂക്ഷിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുകാര്‍ക്ക് അപ്രതീക്ഷിതമായി ലാഭം ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് മികച്ച ഓഫറുകള്‍ ലഭിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. പരിഹാരം: ശ്രീ കൃഷ്ണനോട് പ്രാര്‍ത്ഥിക്കുക.
ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സ്വാര്‍ത്ഥത ഒഴിവാക്കുക. വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും. ബിസിനസുകാര്‍ വലിയ ലാഭം നേടും. പരിഹാരം: ജോലിസ്ഥലത്ത് ഗണപതിയെ ആരാധിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക മേഖലയില്‍ പുരോഗതി ഉണ്ടാകും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസില്‍ നിന്നും ലാഭം വര്‍ദ്ധിക്കും. പരിഹാരം: ക്ഷേത്രത്തില്‍ തേങ്ങ സമര്‍പ്പിക്കുക.
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലി സാധാരണ നിലയില്‍ മുന്നോട്ടു പോകും. നിക്ഷേപത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ സൂക്ഷിക്കുക. ഓഫീസിലെ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. പരിഹാരം: ഒരു അനാഥാലയത്തിന് ഭക്ഷണം നല്‍കുക.
സ്കോര്‍പിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലികളില്‍ മികച്ച പ്രകടനം നടത്തും. ബിസിനസുകാര്‍ പ്രതീക്ഷിച്ച ലാഭം നേടും. ഗൗരവമുള്ള വിഷയങ്ങളില്‍ കൂടുതല്‍ താല്പര്യം കാണിക്കും. പരിഹാരം: കടുകെണ്ണ പുരട്ടിയ ശേഷം കറുത്ത നായയ്ക്ക് റൊട്ടി കൊടുക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍ മേഖലകളില്‍ ബന്ധങ്ങള്‍ മെച്ചപ്പെടും. ജോലിയില്‍ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. ജോലിസ്ഥലത്തെ സമയം പരമാവധി പ്രയോജനപ്പെടുത്തും. പരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങി വീട് വിടുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കരിയറും ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം ഉണ്ടാകും. പുതിയ ലക്ഷ്യങ്ങള്‍ നേടാനുള്ള ആവേശം ഉണ്ടാകും. ബിസിനസില്‍ നിന്ന് വലിയ ലാഭം ഉണ്ടാകും. പരിഹാരം: പഞ്ചാമൃതം കൊണ്ട് ശിവലിംഗത്തെ അഭിഷേകം ചെയ്യുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഒന്നിലധികം വരുമാന സ്രോതസുകള്‍ കണ്ടെത്തും. ഓഫീസില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക