രാജ്യത്ത് ആദ്യം കോവിഡ് ബാധിച്ച മലയാളി പെൺകുട്ടി മൂന്നു വർഷത്തിനുശേഷം ചൈനയിലേക്ക്

ഇന്ത്യയില്‍ ആദ്യം കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനി മൂന്നു വർഷത്തിനുശേഷം പുതിയ സ്വപ്നങ്ങളുമായി ചൈനയിലേക്ക്. കോവിഡിനു ശേഷം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാൻ വേണ്ടിയാണ് അടുത്തമാസം പുറപ്പെടുക.

കോവിഡ് മഹാമാരിയെ തുടർന്ന് 2020 ജനുവരി 23നാണ് മതിലകം സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍നിന്നെത്തിയത്. പിന്നീട് ക്വാറന്റീനിൽ കഴിയവെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ രാജ്യത്ത് ആദ്യം കോവിഡ് ബാധിച്ചയാള്‍ ആയിമാറി.

സര്‍ക്കാര്‍ തീരുമാനപ്രകാരം വിദഗ്ധചികിത്സക്കായി 31ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രോഗമുക്തിക്ക് ശേഷം മൂന്നുവര്‍ഷവും ഓണ്‍ലൈന്‍വഴിയായിരുന്നു പഠനം. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കാണ് അടുത്തമാസം ചൈനയിലേക്ക് പോകുന്നത്.

 
Verified by MonsterInsights