ആധാര്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്; മെയ് 30 വരെ അപേക്ഷിക്കാം.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, അക്കൗണ്ടന്റ് തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. പ്രസ്തുത തസ്തികയിലെ രണ്ട് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായപരിധി 56 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലയളവിലേക്ക് നിയമിക്കും.  ചണ്ഡീഗഢിലെ റീജിയണല്‍ ഓഫീസിലേക്കാണ് നിയമനം.

യോഗ്യത

ഉദ്യോഗാര്‍ത്ഥിക്ക് അവരുടെ ഉചിതമായ മേഖലകളില്‍ പ്രസക്തമായ വര്‍ഷങ്ങളുടെ അനുഭവം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം ആവശ്യമായ രേഖകളോടൊപ്പം അവസാന തീയതിയിയായ മേയ് 30 നോ അതിന് മുമ്പോ താഴെ പറയുന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

ശമ്പളം

അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ പേ മാട്രിക്‌സ് ലെവല്‍6 അനുസരിച്ച് പ്രതിമാസം 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും. അക്കൗണ്ടന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ പേ മെട്രിക്‌സ് ലെവല്‍5 അനുസരിച്ച് പ്രതിമാസം 29,200 രൂപ മുതല്‍ 92,300 രൂപ വരെ ശമ്പളം ലഭിക്കും.

വിലാസം
ഡയറക്ടര്‍ (എച്ച്ആര്‍), യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, റീജിയണല്‍ ഓഫീസ്, ചണ്ഡീഗഡ്, എസ്‌സിഒ 9598, ഗ്രൗണ്ട് ആന്‍ഡ് സെക്കന്റ് ഫ്‌ലോര്‍, സെക്ടര്‍ 17ബി, ചണ്ഡീഗഡ്.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights