സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇനി ആയോധനകലകളും പഠിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന കളരിപ്പയറ്റുള്‍പ്പെടെയുള്ള ആയോധനകലകള്‍ കൂട്ടിയോജിപ്പിച്ചാണ് ഇന്ത്യൻ സൈനീകർക്ക് ഇനി പരിശീലനം നൽകുക. ‘ആര്‍മി മാര്‍ഷ്യല്‍ ആര്‍ട്സ് റുട്ടീന്‍’ (അമര്‍) എന്ന പേരിലുള്ള പദ്ധതി കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ പ്രഖ്യാപിച്ചു. ജനുവരി 15 ആർമി ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.

AMAR-നുള്ള 99 ഇൻസ്ട്രക്ടർമാരുടെ ആദ്യ ബാച്ച് പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ട്രെയിനിംഗിൽ അഞ്ചാഴ്ചത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. വെടിയുതിര്‍ക്കാനും യുദ്ധോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും പരിശീലിപ്പിക്കുന്നതിനൊപ്പമുള്ള ഈ പരിശീലനം സൈനികരുടെ മെയ് വഴക്കവും കായികക്ഷമതയും വര്‍ധിപ്പിക്കും. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാരുമായി ആയുധങ്ങളില്ലാതെയുള്ള ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ പരിശീലനം നല്‍കാനുള്ള തീരുമാനം.