വരാപ്പുഴ പഞ്ചായത്തിലെ തുണ്ടത്തുംകടവ് പതിനൊന്നാം വാർഡിലെ 105-ാം നമ്പർ അങ്കണവാടിക്കായി രണ്ടുസെന്റ് സ്ഥലം സൗജന്യമായി നൽകി. ചേർത്തല സ്വദേശി ജീവൻ ശ്രീധരനാണ് ഇഷ്ടദാനമായി സ്ഥലം പതിച്ചു നൽകിയത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഇതിന്റെ രേഖകൾ പഞ്ചായത്തിന് കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി സി.ആർ. സന്ധ്യ, വാർഡംഗം ജാൻസി ടോമി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജു ചുള്ളക്കാട്, മുൻ പഞ്ചായത്തംഗം ബിജു ഓസ്റ്റിൻ, ഷനിൽകുമാർ കളത്തിപ്പറമ്പിൽ, മാർട്ടിൻ ഓടത്തക്കൽ, ജീവൻ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.