അപകടം വരുന്നതിന് മുൻപ് തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! മൊബൈൽ ഫോൺ പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ.

 ഇന്നത്തെക്കാലത്ത് നമ്മുടെ ദൈനംദിന ജീവിതത്തിൽ അവിഭാജ്യഘടകമാണ് മൊബൈൽ ഫോൺ. 24 മണിക്കൂറും നമ്മുടെ കൈയിലുണ്ടാവും ഈ ഉപകരണം. ഉറങ്ങുമ്പോൾ പോലും തൊട്ടരികിലോ, തലയിണയ്‌ക്കടിയിലോ വയ്‌ക്കുന്നു. എന്നാലിപ്പോൾ മൊബൈൽ പൊട്ടിത്തെറിക്കുന്നതായുള്ള വാർത്തകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരം വാർത്തകൾ മൊബൈൽ ഫോൺ ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നു എന്നുള്ളത് വാസ്തവമാണ്.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാമാണ് എന്നുനോക്കാം;

  • മൊബൈൽ ഫോണിന്റെ ബോഡിക്ക് വരുന്ന തകരാറുകൾ ഒഴിവാക്കാനായി ഫോൺ കവർ ഉപയോഗിക്കുക.
  • പൊരിവെയിലത്ത് നിന്നും, കനത്ത ചൂടിൽ നിന്ന് മൊബൈൽ ഫോണിനെ സംരക്ഷിക്കുക.
  • ഉറങ്ങുന്നിടത്ത് നിന്ന് ദൂരെ മാറി മാത്രം മൊബൈൽ ഫോൺ ചാർജിംഗിൽ ഇടുക.
  • നല്ല ബാറ്ററി ഹൈജീൻ നിലനിർത്തുക. മൊബൈൽ ഫോൺ ബാറ്ററി 30 ശതമാനത്തിലേക്ക് താഴുമ്പോൾ ചാർജ് ചെയ്യാനിടുകയും ബാറ്ററി 80 ശതമാനത്തിലെത്തുമ്പോൾ ചാർജിംഗ് അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലത്.
https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
  • ചാർജിംഗിനായി മൊബൈൽ ഫോൺ കമ്പനി നൽകിയ ചാർജറും കേബിളും മാത്രം ഉപയോഗിക്കുക. മറ്റ് ഫോൺ ചാർജറുകൾ ഉപയോഗിക്കാതിരിക്കുക
  • .മൊബൈൽ ഫോണിനെ ആക്രമിക്കുന്ന മാൽവെയറുകളെ കരുതിയിരിക്കുക.
  • നിർമ്മാണത്തിലെ അപാകതയും മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഉപയോക്താവ് നിസ്സഹായനാണ്. അതിന് ഒന്നും ചെയ്യാൻ കഴിയില്ല. നല്ല ബാറ്ററി പെർഫോമൻസുള്ള ഫോണുകൾ നോക്കി ഉപയോഗിക്കുക.
Verified by MonsterInsights