അരനൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന സമ്പൂ‍‍ർണ സൂര്യഗ്രഹണം ഇന്ന്

അരനൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്.സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഉച്ചക്ക് സന്ധ്യ പോലെ തോന്നിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇന്ന്.100 വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകൂ. യുഎസ്, കാനഡ, മെക്‌സിക്കോ, നോര്‍ത്ത് അമേരിക്കയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യന്‍ സമയം രാത്രി 9.12 നും ഏപ്രില്‍ ഒൻപതിന് പുലര്‍ച്ചെ 2.22 നുമിടയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യഗ്രഹണം കാണാനാകും.സൂര്യഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ഭൂമിയും പൂര്‍ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന്‍ ഡിസ്‌കും ചന്ദ്രന്‍ മൂടുകയും ചെയ്യുന്നു.ഈ സമയത്ത് സൂര്യനെ നേരിട്ടു നോക്കിയാല്‍ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ സൂര്യനെ നോക്കുമ്പോൾ സോളാര്‍ ഫില്‍റ്ററുകളോ പിന്‍ഹോള്‍ പ്രൊജക്ടര്‍ പോലെയുള്ള സംവിധാനങ്ങളോ ഉണ്ടായിരിക്കണം.

Verified by MonsterInsights