അർജിത്ത് മാനിയ; സ്‌പോട്ടിഫൈയിൽ ലോകമാകെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ഇന്ത്യൻ ഗായകൻ

സ്‌പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യൻ ഗായകനായി അർജിത്ത് സിംഗ്. ഏറെ നാളായി അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റും അർജിത്ത് സിംഗും തമ്മിൽ ഒന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടം നടന്നിരുന്നു. ഇതിനിടയിലാണ് ടെയ്‌ലർ സ്വിഫ്റ്റിനെ മറികടന്ന് അർജിത്ത് ഒന്നാം സ്ഥാനം കൈക്കലാക്കിയത്.

സംഗീത -സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയിൽ 117.2 മില്യൺ പേരാണ് അർജിത്ത് സിംഗി ഫോളോ ചെയ്യുന്നത്. 117 മില്യൺ ഫോളോവേഴ്‌സാണ് ടെയ്‌ലർ സ്വിഫ്റ്റിന് ഉള്ളത്. 115.01 ദശലക്ഷം ഫോളോവേഴ്‌സുമായി ബ്രിട്ടൻ്റെ എഡ് ഷീറൻ മൂന്നാം സ്ഥാനത്താണ്. 98 ദശലക്ഷം ഫോളോവേഴ്‌സുള്ള അരിയാന ഗ്രാൻഡെയും 96 ദശലക്ഷം ഫോളോവേഴ്‌സുള്ള ബില്ലി എലിഷും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

ലാപതാ ലേഡീസിലെ ‘സജിനി’, ചന്ദു ചാമ്പ്യനിൽ നിന്നുള്ള ‘സത്യനാസ്’, ‘തു ഹേ ചാമ്പ്യൻ’, മുഞ്ജ്യയിലെ ‘തൈനു ഖബർ നഹി’ തുടങ്ങിയ റിലീസുകളിൽ നിന്ന് അർജിത്ത് സിംഗിന് ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ ഉണ്ടായിരുന്നു. സ്വിഫ്റ്റ് ഈ വർഷം ദ ടോർച്ചഡ് പോയറ്റ്സ് ഡിപ്പാർട്ട്‌മെൻ്റ് എന്ന പേരിൽ ഒരു സ്റ്റുഡിയോ ആൽബം പുറത്തിറക്കിയിരുന്നു. ആരാധകർക്കിടയിൽ ഇത് വലിയ ഹിറ്റായിരുന്നു.

 

Verified by MonsterInsights