ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്കു കടക്കാൻ എൽ.ഐ.സി.

പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി. ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്കു പ്രവേശിക്കാനൊരുങ്ങുന്നു. ഈ മേഖലയിൽ അതിവേഗമുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന്ചെയർമാൻ സിദ്ധാർത്ഥ മൊഹന്തി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇതിനായി കമ്പനി തയ്യാറെടുപ്പുകൾ തുടങ്ങി. അവസരം ലഭിച്ചാൽ ഏറ്റെടുക്കലും പരിഗണനയിലുള്ളതായി അദ്ദേഹം .ഇതേക്കുറിച്ച് സൂചനനൽകിയത്.

അതേസമയം, നിലവിലെ ഇൻഷുറൻസ് നിയമമനുസരിച്ച് ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ നൽകാനാവില്ല. ലൈഫ് – ജനറൽ – ആരോഗ്യ ഇൻഷുറൻസ്‌ സേവനങ്ങൾ നൽകാനാവില്ല. ലൈഫ് – ജനറൽ – ആരോഗ്യ ഇൻഷുറൻസ്‌ സേവനങ്ങൾ ഒരുമിച്ചുനൽകുന്നതിനും ഏകീകൃത ലൈസൻസ് ലഭ്യമാക്കുന്നതിനും നിലവിലെ നിയമപ്രകാരം ഐ.ആർ.ഡി.എ. ഐ.ക്ക് 

കഴിയില്ല. ഇതിനായി 1938-ലെ ഇൻഷുറൻസ് നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.

രാജ്യത്ത് ഇൻഷുറൻസ് സേവനം കൂടുതൽപേരിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട് നിർദേശങ്ങൾ സമർപ്പിക്കാൻ ബി.ജെ.പി. നേതാവ് ജയന്ത് സിൻഹയുടെ നേതൃത്വത്തിൽ പാർലമെന്ററി സമിതിക്കു രൂപംനൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഒറ്റ പോളിസിയിൽ വിവിധ വിഭാഗത്തിലുള്ള ഇൻഷുറൻസ് സേവനങ്ങൾ നൽകാൻ കമ്പനികളെ പ്രാപ്തമാക്കുന്ന രീതിയിൽ ഏകീകൃത ലൈസൻസ് ലഭ്യമാക്കുന്നതിന് 2024 ഫെബ്രുവരിയിൽ സമിതി ശുപാർശ നൽകിയിരുന്നു. ഇതനുസരിച്ച് നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്കു കടക്കുമെന്ന് എൽ.ഐ. സി. ചെയർമാൻ സൂചനനൽകിയിരിക്കുന്നത്.
നിലവിൽ ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് പോളിസിക്കൊപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള നേട്ടമെന്ന രീതിയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാമെങ്കിലും അതിന്‌ പരിമിതികളുണ്ട്. ആശുപത്രിച്ചെലവൊന്നും ഇതിലുൾപ്പെടുത്താനാകില്ല. ഏകീകൃത ലൈസൻസ് ലഭിച്ച വിവിധ വിഭാഗത്തിലുള്ള ഇൻഷുറൻസ് സേവനങ്ങൾ ഒരേ കമ്പനിക്കു നൽകാനായാൽ അത് പ്രീമിയം ഇനത്തിൽ ഉപഭോക്താക്കൾക്കുള്ള ചെലവുകുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, കമ്പനികളുടെ നിയമപരമായ ബാധ്യതകൾ കുറയ്ക്കാനും.സഹായിക്കും. ഉപഭോക്താക്കൾക്ക് ക്ലെയിമുകൾക്കുള്ള നടപടികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാനും അവസരമൊരുങ്ങും.

Verified by MonsterInsights