എന്താണ് ക്രൗഡ്സ്‌ട്രൈക്ക്? കമ്പ്യൂട്ടറുകള്‍ നിശ്ചലമായത് എങ്ങനെ

ആഗോള തലത്തില്‍ ലക്ഷക്കണക്കിന് വിന്‍ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനമാണ് കഴിഞ്ഞദിവസം തടസപ്പെട്ടത്. അടുത്തിടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റാണ് ഈ പ്രശ്നത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. കംപ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി ഷട്ട്ഡൗണ്‍ ആവുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്തത്. ക്രൗഡ് സ്‌ട്രൈക്ക് എന്ന സൈബര്‍ സുരക്ഷാ സേവനം ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്‌നം ബാധിച്ചത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്‌ട്രൈക്ക്. സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് പ്രശ്‌നത്തിന് കാണമായതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Verified by MonsterInsights