ബി.എസ്.എഫില്‍  സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം; 275 ഒഴിവുകള്‍; ഡിസംബര്‍ 30 വരെ അപേക്ഷിക്കാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബി.എസ്. എഫ് )സ്‌പോര്‍ട്‌സ് ക്വോട്ട നിയമനം നടക്കുന്നു. കായിക മികവ് തെളിയിച്ച താരങ്ങള്‍ക്കായി 
കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി (ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് ആന്‍ഡ് നോണ്‍ മിനിസ്റ്റീരിയല്‍) തസ്തികയിലാണ് നിയമനം നടക്കുക. ആകെ  275 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 30.

തസ്തിക & ഒഴിവ്

 

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബി.എസ്. എഫ് )സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി (ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് ആന്‍ഡ് നോണ്‍ മിനിസ്റ്റീരിയല്‍) റിക്രൂട്ട്‌മെന്റ്. ആകെ 275ഒഴിവുകള്‍. 

യോഗ്യത

പത്താം ക്ലാസ്/തത്തുല്യം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പുറമെ താഴെ നല്‍കിയിരിക്കുന്ന കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചവരായിരിക്കണം.

അതലറ്റിക്‌സ്, റെസ്ലിങ്, ബോക്‌സിങ്, ആര്‍ച്ചറി, വെയ്റ്റ് ലിഫ്റ്റിങ്, ജുഡോ, സ്വിമ്മിങ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, വുഷു, കബഡി, തയ്ക്വാന്‍ഡോ, ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഹോക്കി, ക്രോസ് കണ്‍ട്രി, വോളിബോള്‍, ഹാന്‍ഡ് ബോള്‍, ബോഡി ബില്‍ഡിങ്, ഷൂട്ടിങ്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, ഐസ് സ്‌കൈയിങ്, കരാട്ടെ, ഫെന്‍സിങ്, ഇക്വസ്ട്രിയന്‍, ബാഡ്മിന്റന്‍, ഡൈവിങ്, വാട്ടര്‍ പോളോ, സൈക്ലിങ്. സര്‍ട്ടിഫിക്കറ്റ് യോഗ്യത മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. 

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ശമ്പളം


തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും. 


അപേക്ഷ


യോഗ്യരായവര്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഡിസംബര്‍ 30നുള്ളില്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. 


വെബ്‌സൈറ്റ്: rectt.bsf.gov.in. 

Verified by MonsterInsights