ബിയര്‍ കുടിക്കുന്നത് നല്ലതാണോ? എത്ര അളവ് വരെ ആകാം.

3.5 മുതൽ പത്ത് ശതമാനം വരെ ബിയറിൽ മദ്യം അടങ്ങിയിട്ടുണ്ട്. അമിതമായാൽ അപകടമാണ്, എന്നാൽ കുറച്ച് ബിയർ കുടിക്കുന്നത് ഹൃദ്രോഗ സാധ്യതയും ഓസ്റ്റിയോപൊറോസിസ് സാധ്യതയും കുറയ്ക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അന്നജം, ബാർലി, യീസ്റ്റ് എന്നിവ പുളിപ്പിച്ചാണ് സാധാരണ ബിയർ ഉണ്ടാക്കുന്നത്. ബിയറിൻ്റെ ബ്രൂഫ്രിങ് പ്രക്രിയയിൽ ഫ്ലേവറിങ് ഏജൻ്റുകളും ചേർക്കാറുണ്ട്. 3.5 മുതൽ പത്ത് ശതമാനം വരെ ബിയറിൽ ആള്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. 

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, എല്ലുകളുടെ സാന്ദ്രതയെ സഹായിക്കുക, വ്യക്കയില്‍ കല്ലുണ്ടാകാനുളള സാധ്യത കുറയ്ക്കുക തുടങ്ങി പല ഗുണങ്ങൾ ബിയര്‍ കുടിക്കുന്നതു കൊണ്ടുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന ചില പഠനങ്ങൾ പറയുന്നത്. ബിയര്‍ ഉപയോഗം മിതമായ രീതിയില്‍ നല്ലതാണെന്ന് പറയുമ്പോഴും അതിന്റെ അമിതമായ ഉപയോഗം ശരീരഭാരം വര്‍ധിപ്പിക്കാനും കരളിന് തകരാറ് ഉണ്ടാക്കാനും കാൻസർ സാധ്യത വർധിപ്പിക്കാനും മദ്യാസക്തി ഉണ്ടാക്കാനും കാരണമായേക്കാമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ബിയറില്‍ നിരവധി ബി വിറ്റാമിനുകളും ആവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി1(തയാമിന്‍), ബി2(റൈബോഫ്‌ളേവിന്‍), ബി6(പിറിഡോക്‌സിന്‍), ബി9(ഫോളേറ്റ്), ബി12(കോബാലമിന്‍) എന്നിവ ഊര്‍ജ ഉത്പാദനത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും പ്രധാന പങ്ക് വഹിക്കുന്നു.

ഹൃദയാരോഗ്യം

മിതമായി ബിയര്‍ ഉപയോഗിക്കുന്നത് അതിലടങ്ങിയിരിക്കുന്ന പോളിഫൈനോളിന്റെ പ്രവര്‍ത്തനം കൊണ്ട് ഹൃദയാരോഗ്യത്തെ വളരെയധികം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ക്ക് ആന്റി ഓക്‌സിഡന്റും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. ഇതിന് കൊളസ്‌ട്രോളിന്റെ അളവ് നല്ല രീതിയില്‍ കുറയ്ക്കാന്‍ സാധിക്കും.

എല്ലുകള്‍ക്ക് ബലം

ബിയര്‍ ഒരു ഡയറ്ററി സിലിക്കണ്‍ ആയതുകൊണ്ട് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത് അസ്ഥിയിലെ ധാതുക്കളുടെ സാന്ദ്രത വര്‍ധിപ്പിക്കും.

കിഡ്‌നി സ്റ്റോണ്‍

കൂടുതല്‍ ജലാംശം ഉണ്ടാകുന്നതുകൊണ്ടും ഡൈയൂറ്ററിക്ക് ഗുണങ്ങള്‍ കൊണ്ടും വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാറുണ്ട്. ഇതിനുളള സാധ്യത കുറയ്ക്കാന്‍ ബിയര്‍ സഹായിക്കും. ബിയറിലടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങള്‍ കല്ലുകളുടെ രൂപവത്കരണത്തെ തടയുകയും ചെയ്യുന്നു.

ദോഷ വശങ്ങള്‍

എന്നാല്‍ ബിയര്‍ ഉപയോഗം കൂടിയാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. ഇത് വിശപ്പ് വര്‍ധിപ്പിക്കുന്നതിനാല്‍ ശരീരഭാരം കൂടാന്‍ കാരണമാകും. ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സ്ഥിരമായി വലിയ അളവില്‍ ബിയര്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വര്‍ദിപ്പിക്കാന്‍ കാരണമാകുന്നു. അതുപോലെ ഇത് മദ്യത്തിനോടുള്ള ആസക്തി വര്‍ധിപ്പിക്കുന്നു.

Verified by MonsterInsights