‘ഭാവിയിൽ ചന്ദ്രൻ വാസയോഗ്യമായേക്കാം’; ചന്ദ്രയാൻ-3 ന് ആശംസകളുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 പറയുന്നയരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഐഎസ്ആർഒ ദൗത്യ സംഘത്തെ പ്രകീർത്തിച്ചും ചന്ദ്രയാൻ-3 ന് ആശംസ അറിയിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ചന്ദ്രയാൻ-3 പറന്നുയരുന്നതെന്ന് അദ്ദേഹം പറഞ്ഞു.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

‘ചന്ദ്രയാൻ-1 വരെ ചന്ദ്രൻ നിർജ്ജീവവും,നിർജ്ജലവും, വാസയോഗ്യമല്ലാത്തതുമായ ആകാശഗോളമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ജലത്തിന്റെയും ഹിമത്തിന്റേയും സാന്നിധ്യം കണ്ടെത്തി. ഒരുപക്ഷേ ഭാവിയിൽ ചന്ദ്രൻ വാസയോഗ്യമായേക്കാം’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


ഇന്ത്യയുടെ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 എപ്പോഴും സുവർണ ലിപികളിൽ എഴുതപ്പെടുമെന്നും നമ്മുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 അതിന്റെ യാത്ര ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.