സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് 20 നു ശേഷം.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സി.ബി.എസ്.ഇ) 2024ലെ 10, 12 ക്ലാസുകളിലെ ഫലം ഉടൻ പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് 20നു ശേഷം പ്രഖ്യാപിക്കും. രണ്ടും ഒരേ ദിവസമായിരിക്കും പ്രഖ്യാപിക്കുക.
വിദ്യാർഥികൾക്ക് അവരുടെ മാർക്ക് ലിസ്റ്റ് results.cbse.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം. ഉമാങ് ആപ്പ്, ഡിജിലോക്കർ ആപ്പ്, പരീക്ഷാ സംഘം പോർട്ടൽ, എസ്.എം.എസ് സൗകര്യം എന്നിവയിലൂടെയും ഫലങ്ങൾ ലഭ്യമാക്കും. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ബോർഡ് ടോപ്പർമാരുടെ പട്ടികയൊന്നും പ്രഖ്യാപിക്കില്ലെന്നാണ് കരുതുന്നത്. 10, 12 പരീക്ഷകളിൽ വിജയിക്കാൻ വിദ്യാർഥികൾ കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം.

ഈ വർഷം 10,12 ക്ലാസുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്ക് 39 ലക്ഷം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്. ​ഫെബ്രുവരി 15 മുതൽ മാർച്ച് 13 വരെയായിരുന്നു സി.ബി.എസ്.ഇ ​10ാം ക്ലാസ് പരീക്ഷ. ​ഫെബ്രുവരി 15 മുതൽ ഏപ്രിൽ രണ്ടുവരെ 12ാം ക്ലാസ് പരീക്ഷയും നടന്നു. രാവിലെ 10.30 മുതൽ 1.30 വരെയായിരുന്നു പരീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights