ചന്ദ്രനില്‍ വന്‍തോതില്‍ ഐസ് ശേഖരം ഉണ്ടെന്ന് പഠനം.

ഇന്ന് വെറും നിശ്ചലമായി കിടക്കുന്ന പ്രദേശങ്ങളാണ് ചന്ദ്രനിലാകെ. എന്നാല്‍, പ്രാചീന കാലങ്ങളിലെപ്പോഴോ ചന്ദ്രന്‍ അങ്ങനെ അല്ലായിരുന്നു. നിരന്തരം അഗ്നിപര്‍വത സ്‌ഫോടനങ്ങളുണ്ടാവുകയും ലാവ കുത്തിയൊഴുകുകയും ചെയ്തിരുന്ന ഇടമാണിവിടം. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അഗ്നിപര്‍വതങ്ങള്‍ നിശ്ചലമാവുകയും ഒഴുകിപ്പരന്ന ലാവ തണുത്തുറയുകയും ചയ്തു. ഭൂമിയില്‍നിന്ന് നോക്കിയാല്‍ ചന്ദ്രനില്‍ ഇന്ന് കാണുന്ന പാടുകള്‍ക്കെല്ലാം കാരണം ഈ പ്രാചീന അഗ്നിപര്‍വതങ്ങളാണ്. എന്നാല്‍, നൂറ് കണക്കിന് മീറ്ററുകളോളം കനമുള്ള ഐസ് പാളികള്‍ ഈ അഗ്നിപര്‍വതങ്ങളുടെ ഫലമായുണ്ടായിട്ടുണ്ടെന്നാണ് പുതിയ ഗവേഷണ പഠനം കണ്ടെത്തിയിരിക്കുന്നത്. പ്ലാനറ്ററി സയന്‍സ് ജേണലിലാണ് ‘പോളാര്‍ അക്യുമിലേഷന്‍ ഫ്രം വോള്‍കാനികലി ഇന്‍ഡ്യൂസ്ഡ് ട്രാന്‍ഷ്യന്റ് അറ്റ്‌മോസ്ഫിയര്‍ ഓണ്‍ ദി മൂണ്‍’ എന്ന പേരില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Verified by MonsterInsights