സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഉയർന്ന അതേ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 640 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ മാറ്റമില്ലായ്മ ആളുകളെ ആശങ്കപ്പെടുത്തുന്നു, ഒപ്പം നേരിയ പ്രതീക്ഷയും. സാധാരണയായി വിലയിൽ മാറ്റമില്ലാതെ തുടർന്നാൽ തൊട്ടടുത്ത ദിവസം വില കുറയാൻ സാധ്യതയുണ്ട്. ഈ ട്രെൻഡ് നാളെയും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ സ്വർണ വില 58,000 കടന്നിരുന്നു. നാളെ വില കുറഞ്ഞാൽ വീണ്ടും 57,000ലേക്ക് സ്വർണ എത്തുമോ?
ഇന്നത്തെ വില ഇന്നും ഒരു ഗ്രാമിന് 7285 രൂപയും പവന് 58,280 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7947 രൂപയും പവന് 63,576 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5961 രൂപയും പവന് 47,688 രൂപയുമാണ്. ഡിസംബറിൽ മൂന്നാമത്തെ വട്ടമാണ് സ്വർണ വിലയിൽ മാറ്റമില്ലാതെ വ്യാപാരം നടക്കുന്നത്.
സ്വർണ വില ഇനിയും കയറുമോ?
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ കേരളത്തിലെ സ്വർണ വിലയെ കാര്യമായി ബാധിക്കുന്നുണ്ട്. ചൈന സ്വർണം വാങ്ങാൻ വീണ്ടും തുടങ്ങിയതും സിറിയൻ ആഭ്യന്തര പ്രശ്നങ്ങൾ വലുതാവുന്നതുമെല്ലാം സ്വർണ വിലയെ സ്വാധീനിക്കുന്നു. സ്വർണ വിലയ്ക്ക് അനുകൂല സമയമായതിനാൽ രാജ്യാന്തര വില 2,750-2,800 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്.
വില ഉയരുന്നു, സ്വർണം വാങ്ങുന്നുണ്ടോ? സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇത് വില കുറയാനുള്ള സാഹചര്യമാണോ? നിങ്ങൾക്ക് ഇതേ വിലയിൽ ആഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യാം. വിവാഹ ആവശ്യങ്ങൾക്കായി ആഭരണം വാങ്ങുന്നവർക്കും ഇത് നല്ല സമയമാവാം. സ്വർണ വില പ്രവചനാതീതമാവുന്നു. വിലക്കയറ്റവും ഇറക്കവും അപ്രതീക്ഷിതമാവുന്നു.