സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുകയും അതിനു പണമില്ലാതെ ഇരിക്കുകയുമാണോ? എങ്ങനെ ഈയൊരു പ്രതിസന്ധി മറികടക്കും? പ്രധാനമന്ത്രി മുദ്രാ യോജനയെ ഇതിനൊരു പരിഹാരമാണ്. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിലൂടെ വായ്പ ലഭിക്കും.
പദ്ധതി മൂന്ന് തരത്തിലുള്ള വായ്പകൾ വാഗ്ദാനം ചെയ്യുന്നു:
a) ശിശു – 50,000 രൂപ വരെ വായ്പ
b) കിഷോർ – 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ
c) തരുൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ

അംഗമാകാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്?
1 അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
2 വായ്പ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ പ്ലാൻ ഉള്ള ഏതൊരു വ്യക്തിക്കും സ്കീമിന് കീഴിൽ ലോൺ ലഭിക്കും
3 മുൻപ് എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തരുത്
4 അപേക്ഷകൻ്റെ ബിസിനസ്സിന് കുറഞ്ഞത് 3 വർഷം പഴക്കമുണ്ടായിരിക്കണം.
5 സംരംഭകൻ 24 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
താൽപ്പര്യമുള്ള അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്
ഹോം സ്‌ക്രീനിലെ ‘അപ്ലൈ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
പുതിയ സംരംഭകൻ’, ‘നിലവിലുള്ള സംരംഭകൻ’, ‘സ്വയം തൊഴിൽ ചെയ്യുന്നവർ’ എന്നിവയ്ക്കിടയിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ ഏതാണോ അത് തിരഞ്ഞെടുക്കുക.
ഒരു പുതിയ രജിസ്ട്രേഷൻ ആണെങ്കിൽ, ‘അപേക്ഷകൻ്റെ പേര്’, ‘ഇമെയിൽ ഐഡി’, ‘മൊബൈൽ നമ്പർ’ എന്നിവ ചേർക്കുക.
ഒടിപി വഴി രജിസ്റ്റർ ചെയ്യുക.
