ചിത്രകലാപഠനക്ലാസും ചിത്രരചനാപഠനവും .

ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാൻവാസ് ഗ്രൂപ്പ് ക്യാമൽ ലിമിറ്റഡിന്റെയും പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെയും സഹകരണത്തോടെ ചിത്രകലാ ക്യാമ്പുംപരിശീലനവും ഞായറാഴ്ച പത്തിന് സ്‌കൂൾ അങ്കണത്തിൽ നടത്തും. ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.

ചിത്രകാരന്മാരായ മോഹൻ മണിമല, എൻ.ജി.സുരേഷ്‌കുമാർ, ധനേഷ് ജി.നായർ, രാജേഷ് മണിമല, ജയ് പി.ഈശ്വർ, പ്രിയ ശ്രീലത തുടങ്ങി മുപ്പതോളം ചിത്രകാരന്മാർ പങ്കെടുക്കുകയുതത്സമയം ചിത്രം വരയ്ക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും.


ഈ ചിത്രങ്ങൾ ലേലത്തിൽ വെച്ച് അർഹരായ കുട്ടികൾക്ക് സഹായധനമായി നൽകും.

Verified by MonsterInsights