ചൂടിൽ ഇടക്കിടെ ഒന്ന് തണുക്കാൻ വാനില ഐസ്‌ക്രീം എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.

ചൂടിൽ ഇടക്കിടെ ഒന്ന് തണുക്കാൻ വാനില ഐസ്‌ക്രീം എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
അന്വേഷണം ലേഖകൻ May 5, 2024, 12:52 pm IST

ചൂടിൽ ഇടക്കിടെ ഒന്ന് തണുക്കാൻ വാനില ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം. കുട്ടികളും മുതി‍ർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന വാനില ഐസ്ക്രീംന്റെ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍
 

പഞ്ചസാര- 100 ഗ്രാം

പാല്‍- കാൽ ലിറ്റര്‍

വാനില- 4 തുള്ളി

ജലാറ്റിന്‍- 15 ഗ്രാം

തയ്യാറാക്കുന്ന വിധം

പാല്‍ ചൂടാക്കി പാട കളഞ്ഞിട്ട് കുറച്ച് പാല്‍ എടുത്ത് ജലാറ്റിന്‍ കുതിര്‍ത്ത് വയ്ക്കുക.

പാല്‍ തിളച്ച ശേഷം കുതിര്‍ന്ന ജലാറ്റില്‍ ചേര്‍ത്ത് കട്ടിയാകുന്നത് വരെ ഇളയ്ക്കണം. പാല്‍ തണുത്ത് കഴിയുമ്പോള്‍ ഇതിലേക്ക് പഞ്ചസാര പൊടിച്ചതും വാനിലയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് തണുപ്പിച്ച ശേഷം കഴിക്കാം.

Verified by MonsterInsights