കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ക്രിസ്മസ് – പുതുവത്സര ബംപർ (Christmas new year bumper) ലോട്ടറിക്ക് റെക്കോർഡ് വിൽപന. കഴിഞ്ഞ വർഷത്തെക്കാൾ അതിവേഗതയിലാണ് ടിക്കറ്റ് വിൽപന പുരോഗമിക്കുന്നത്.
ഡിസംബർ 17ന് വിൽപ്പന തുടങ്ങിയ ബംപർ ടിക്കറ്റിന്റെ ഭൂരിഭാഗവും ഇതിനോടകം വിറ്റുപോയതായി വിവിധ ജില്ലകളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ഫെബ്രുവരി അഞ്ചാം തീയ്യതി നറുക്കെടുക്കുന്ന ക്രിസ്മസ് – ന്യൂഇയർ ബംപർ ടിക്കറ്റിന് 400 രൂപയാണ് വില.
ആകെ ഇരുപത് ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനക്ക് എത്തിച്ചത്. ഇതിൽ ഡിസംബർ 22-ന് വൈകീട്ട് അഞ്ചുമണിവരെ 13,58,670 ടിക്കറ്റുകളും വിറ്റു പോയി. ടിക്കറ്റ് വിൽപനയിൽ സ്ഥാനത്ത് പാലക്കാട് തന്നെയാണ്. 2,75,050 ടിക്കറ്റുകൾ ഇതിനോടകം പാലക്കാട് ജില്ലയിൽ വിറ്റഴിച്ചു. 1,53,400 ടിക്കറ്റുകൾ ചെലവഴിച്ച് തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 1,34,370 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
20 കോടി രൂപയാണ് ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് നൽകും. 10 ലക്ഷം വീതം ഓരോ പരമ്പരകളിലും 3 വീതം ക്രമത്തിൽ 30 പേർക്ക് മൂന്നാം സ്ഥാനം നൽകും.
നാലാം സമ്മാനം ഓരോ പരമ്പരകളിലും 2 എന്ന ക്രമത്തിൽ 3 ലക്ഷം രൂപ വീതം 20 പേർക്കും നൽകുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് ആണ് നറുക്കെടുപ്പ്. 400 രൂപയാണ് ടിക്കറ്റ് വില.
