കേരള ലോട്ടറി (Kerala Lottery Result) വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ (Christmas New Year Bumper BR 89) ഫലം പ്രഖ്യാപിച്ചു. ക്രിസ്മസ് – ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനമായ 16 കോടി രൂപ ലഭിച്ചത് XD 236433 എന്ന നമ്പരിനാണ്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ പത്തു നമ്പരുകൾക്കാണ് ലഭിച്ചത്. പത്ത് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. നമന്ത്രി കെ എൻ ബാലഗോപാൽ ആണ് ബംബർ നറുക്കെടുപ്പ് നിർവഹിച്ചത് . മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം 20 പേർക്ക് ലഭിക്കും. അതേസമയം മാർച്ച് 23ന് നടക്കുന്ന സമ്മർ ബംബർ ലോട്ടറിയുടെ പ്രകാശനവും ധനമന്ത്രി നിർവഹിച്ചു. 10 കോടി രൂപയാണ് ഇതിൻറെ സമ്മാനത്തുക.

ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. പത്ത് പരമ്പരകളിലായാണ് ക്രിസ്മസ് ബമ്പർ അച്ചടിച്ചിരുന്നത്. കഴിഞ്ഞതവണ 43 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.