കേന്ദ്ര ബഡ്‌ജറ്റിൽ കൊച്ചിക്ക് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും തുറമുഖത്തിന് സന്തോഷിക്കാൻ വകയുണ്ട്.കപ്പൽ വഴിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച നികുതിയിളവ് തുറമുഖത്തിനും ടൂറിസം മേഖലയ്ക്കും ഉണർവേകുമെന്നാണ് പ്രതീക്ഷ.ഇന്ത്യയിൽ ക്രൂയിസ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വിദേശ കപ്പൽ കമ്പനികൾക്ക് നികുതിയിളവ് നൽകുമെന്നാണ് ബഡ്‌ജറ്റ് പ്രഖ്യാപനം.കൂടുതൽ കമ്പനികൾ ക്രൂയിസ് രംഗത്തേയ്ക്ക് കടന്നുവരാനും സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാനും കാരണമാകുമെന്നും വിലയിരുത്തുന്നു.
ടൂറിസം സീസണിൽ നിരവധി ആഡംബര കപ്പലുകൾ കൊച്ചിയിലെത്തുന്നുണ്ട്.ഇളവുകൾ ലഭിക്കുന്നതോടെ കൂടുതൽ സഞ്ചാരികളെ എത്തിക്കാൻ വിദേശ കമ്പനികൾ ശ്രമിക്കുന്നത് കൊച്ചി തുറമുഖത്തിന് ഗുണകരമാകും

കൊച്ചി തുറമുഖം സഞ്ചാരികൾക്കായി വിപുല സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.2022 സെപ്തംബറിനും 2023 ജൂണിനുമിടയിൽ 34 കപ്പലുകളും 22,872 വിദേശ സഞ്ചാരികളുമാണ് കൊച്ചിയിലെത്തിയത്.ഇവർ കൊച്ചിയും പരിസരങ്ങളും അനുബന്ധ വ്യവസായങ്ങൾക്കും ഗുണകരമാകും.കപ്പൽ യാത്രയിൽ മഹത്തായ പാരമ്പര്യമുള്ള തുറമുഖമാണ് കൊച്ചി.
ടെർമിനൽ ഒരുക്കി തുറമുഖം
ക്രൂയിസ് കപ്പലുകൾക്കും യാത്രക്കാർക്കുമായി പ്രത്യേക സൗകര്യങ്ങൾ കൊച്ചി തുറമുഖ അതോറിട്ടി ഒരുക്കിയിട്ടുണ്ട്.സമുദ്രിക, സാഗരിക എന്നീ പ്രത്യേക ക്രൂയിസ് ടെർമിനലുകൾ എറണാകുളം വാർഫിലുണ്ട്.സഞ്ചാരികൾക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കി പുറത്തിറങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൊച്ചിയിലെത്തുന്ന വമ്പന്മാർ
കുനാർദ് ലൈൻസ്,ഐഡ ക്രൂയിസ്റോയൽ കരീബിയൻ ലൈൻസ് കോസ്റ്റ ക്രൂയിസ്
മിനർവക്യൂൻ എലിസബത്ത്സോംഗ് ഒഫ് ഫ്ളവർലൂയിസ് ക്രൂയിസ് തുടങ്ങിയ കഴിഞ്ഞ 10 വർഷത്തിനിടെ 3.80 ലക്ഷം വിനോദസഞ്ചാരികളെത്തി