ഡാറ്റയുടെ ആവശ്യമില്ലാത്തവർക്ക്, അൺലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസും മാത്രം ആവശ്യമുള്ളവർക്ക് അനുയോജ്യമായ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ട്രായ്‌യുടെ പുതുക്കിയ നിയമപ്രകാരമാണ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
448 രൂപയുടെ പ്ലാൻ
84 ദിവസത്തെ കാലാവധിയാണ് ഈ പ്ലാൻ നൽകുന്നത്. ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ വിളിക്കാം. 1,000 എസ്എംഎസും ലഭിക്കും. ജിയോ ടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് എന്നിവയും ലഭ്യമാകും.
1,748 രൂപയുടെ പ്ലാൻ
336 ദിവസത്തെ കാലവധി. അൺലിമിറ്റഡ് വോയ്സ് കോളുകളും 3,600 എസ്എംഎസുകളും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോക്ലൗഡ് എന്നിവയും പ്ലാനിൽ ലഭ്യമാകും.
വോയ്സ്- ഒൺലി പ്ലാനുകളായാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റാ ബൂസ്റ്റർ റീചാർജുകൾ ഈ പ്ലാനിൽ ലഭ്യമല്ല. അതിനാൽ തന്നെ 2ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്കായിരിക്കും ഈ പ്ലാനുകൾ അനുയോജ്യമാവുക.
