മത്സരപ്പരീക്ഷ ജയിക്കാൻ വെറും പഠനംമാത്രം പോരാ. അറിഞ്ഞ് പഠിക്കണം. അറിവിനു പിന്നിലെ ആഴങ്ങൾ തേടണം. അതിന് ഗുട്ടൻസ് നിങ്ങളെ സഹായിക്കുംഡൽഹിയിലെ ഗവ. സ്കൂളുകളിൽ പോസ്റ്റ് ഗ്രാേജ്വറ്റ് ടീച്ചർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 432 ഒഴിവുണ്ട്. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിഷയങ്ങളും ഒഴിവും: ഹിന്ദി-91, മാത്സ് -31, ഫിസിക്സ്-5, കെമിസ്ട്രി-7, ബയോളജി-13, ഇക്കണോമിക്സ്-82, കൊമേഴ്സ്-37, ഹിസ്റ്ററി-61, ജ്യോഗ്രഫി-22, പൊളിറ്റിക്കൽ സയൻസ്-78, സോഷ്യോളജി-5.
യോഗ്യത: 1) കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദം, 2) ബി.എഡ്. അല്ലെങ്കിൽ ബി.എസ്സി.ബി.എഡ്./ ബി.എ.ബി.എഡ്/ ത്രിവത്സര ബി.എഡ്.-എം.എഡ്.
വിജ്ഞാപനം dsssbonline.nic.in-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി 16 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.
