ഡിസൈനിങ്ങിൽ താത്പര്യമുണ്ടോ? വസ്ത്രനിർമാണരംഗത്ത് തിളങ്ങാൻ ബിവോക് / ഡിപ്ലോമ പ്രോഗ്രാമുകൾ.

ജോലികൾക്ക് നിർദ്ദിഷ്ടയോഗ്യതകൾ ആവശ്യമാണ്. ഈ സാധ്യതകൾ മുന്നിൽ കണ്ട് ഈ മേഖലയിലെ പ്രഫഷണലുകളെ വാർത്തെടുക്കാൻ ,ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് & ഡിസൈൻ സെന്ററുകളിൽ,വസ്‌ത്രനിർമാണ രംഗത്തെ വിവിധ ബിവോക് / ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ കേന്ദ്രങ്ങളിൽ നടത്തുന്ന ബിവോക് / ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മെയ് 25 വരെ ഓൺലൈനായി മാത്രമേ അപേക്ഷിക്കാനാകൂ.
 
രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റുമായി ചേർന്നു നടത്തുന്ന 3വർഷ ബിവോക് ഇൻ ഫാഷൻ ഡിസൈൻ & റീട്ടെയ്ൽ പ്രോഗ്രാമിന് പ്ലസ്ടു ജയിച്ചവർക്കാണ് പ്രവേശനം.  സ്ക്രീനിങ് ടെസ്റ്റിന്റെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. ആറു സെമസ്റ്ററുകളുള്ള
പ്രോഗ്രാമിന് ഓരോ സെമസ്റ്ററിനും ടൂഷ്യൻ ഫീസായി 44,250/- രൂപ നൽകണം.
 
2.ഡിപ്ലോമ പ്രോഗ്രാം
 
ഡിസൈനർ, മെർച്ചൻ‍ഡൈസർ, പാറ്റേൺ മേ‌ക്ക‌ർ , പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്, ക്വാളിറ്റി കൺട്രോളർ, ഇൻഡസ്ട്രിയൽ എൻജിനീയറിങ് അസിസ്റ്റന്റ് എന്നീ മേഖലകളിൽ ജോലി സാധ്യതയുള്ള  ഒരു വർഷത്തെ ഡിപ്ലോമയ്ക്ക് രണ്ടു സ്പേഷ്യലൈസേഷനുകളുണ്ട്.
 
(a) ഫാഷൻ ഡിസൈൻ ടെക്നോളജി
(b) അപ്പാരൽ മാനുഫാക്ചറിങ് ടെക്നോളജി
 
പ്ലസ്ടുവാണ്, അടിസ്ഥാനയോഗ്യത.
സ്ഥാപനങ്ങളുടെ വിലാസം
 
1. എടിഡിസി വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട്,
കിൻഫ്ര ഇന്റർനാഷനൽ അപ്പാരൽ പാർക്ക്, തുമ്പ,
തിരുവനന്തപുരം– 695586
ഫോൺ:
9746271004
മെയിൽ:
 
2. എടിഡിസി വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട്,
കിൻഫ്ര ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, തളിപ്പറമ്പ്,
കണ്ണൂർ– 670142
ഫോൺ:
8301030362
മെയിൽ
 
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
 
ഇ–മെയിൽ admission@atdcindia.co.in
Verified by MonsterInsights