2025 ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ.പി.എസ് ) കീഴിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് ഒന്നുകിൽ എൻ.പി.എസിൽ തുടരാനോ പുതിയ സ്‌കീമിലേക്ക് മാറാനോ അവസരമുണ്ട്. 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കും. ഏകീകൃത പെൻഷൻ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ.
“ഏകീകൃത പെൻഷൻ സ്കീമിന് അർഹതയുള്ളത് ആർക്കൊക്കെ?
2004 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ ചേർന്ന എല്ലാ സർക്കാർ ജീവനക്കാരും നിലവിൽ എൻ.പി.എസ് ഉണ്ട്. പുതിയ പദ്ധതി 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും, ദേശീയ പെൻഷൻ സ്കീമിന് (എൻപിഎസ്) കീഴിൽ വരുന്ന ജീവനക്കാർക്ക് അത് തന്നെ തുടരാനോ പുതിയ സ്കീം തിരഞ്ഞെടുക്കാനോ കഴിയും.
കുറഞ്ഞത് 25 വർഷം സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് യുപിഎസ് ഉറപ്പായ പെൻഷൻ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 10 വർഷമെങ്കിലും സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് പ്രതിമാസം 10,000 രൂപയായിരിക്കും മിനിമം പെൻഷൻ. കൂടാതെ, അടുത്ത സാമ്പത്തിക വർഷം മുതൽ, പദ്ധതി ഉറപ്പുനൽകുന്ന കുടുംബ പെൻഷനും ലഭിക്കും. ഈ കുടുംബ പെൻഷൻ ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പ് അവരുടെ പെൻഷന്റെ 60 ശതമാനം എന്ന നിരക്കിൽ ആയിരിക്കും കണക്കാക്കുക.

