ഏതു യോഗ്യതക്കാർക്കും പങ്കെടുക്കാം; കോട്ടയത്ത് 300+ ഒഴിവിൽ തൊഴിൽമേള, റജിസ്ട്രേഷൻ 17 വരെ.

യോഗ്യത പത്താം ക്ലാസോ, പ്ലസ്ടുവോ, ബിരുദമോ, ഡിപ്ലോമയോ ആകട്ടെ, 300+ ഒഴിവിൽ നിങ്ങൾക്കും അവസരമുണ്ട്. കോട്ടയത്ത് ജനുവരി 18 നു നടത്തുന്ന സൗജന്യ തൊഴിൽമേളയിലാണ് ജോലി നേടാൻ അവസരമൊരുങ്ങുന്നത്.

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിലുള്ള മേളയിൽ‌ വിവിധ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. യോഗ്യത:എസ്എസ്എൽസി/പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ബിരുദം. ജനുവരി 17 നകം bit.ly/MCCKTM2 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. www.facebook.com/MCCKTM , 0481-2731025, 94956 28626.

Verified by MonsterInsights