ശരീരത്തില്‍ തലച്ചോറിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
മറവിയുടെ സാധ്യതയെ ലഘൂകരിക്കാനും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യത്തിനും വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. തലച്ചോറിന്റെ ആരോഗ്യം സംരംക്ഷിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അമിതമായ തോതിലുള്ള കൊഴുപ്പ് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. അതിനാല്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലീവ് ഓയില്‍, ബദാം, അവക്കാഡോ, പാല്‍, മുട്ട എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം.
പഞ്ചസാര അടങ്ങിയ പാനീയങ്ങളും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഗ്ലൈസമിക് സൂചിക ധാരാളം ഉള്ള പാനീയങ്ങള്‍ കുടിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം മോശമാക്കാം. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും കുറയ്ക്കുക. മദ്യപാനവും ഒഴിവാക്കുന്നതാണ് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല.
കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും തലച്ചോറിന്റെ ആരോഗ്യം മോശമാക്കും. അതിനാല്‍ ഇവയുടെ അമിത ഉപയോഗം കുറയ്ക്കുകയോ പറ്റുമെങ്കില്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുകയോ ചെയ്യാം.