എന്തൊരു ‘മണ്ടനാണെന്ന്’ ഇനിയാരും പറയില്ല; തലച്ചോറിനെ തേച്ചുമിനുക്കാം.

ഓർമയും ഏകാഗ്രതയും ബുദ്ധിയും കൂടണമെന്ന് ആഗ്രഹിക്കത്തവരായി ആരാണുള്ളതല്ലേ. എന്തൊരു മണ്ടനാണെന്ന് തമാശയ്‌ക്ക് സുഹൃത്തുക്കൾ പറഞ്ഞാൽ പോലും ചെറുതായി വിഷമം തോന്നുന്നവരാണ് മിക്കവരും. എന്നാൽ ഇനി ആ വിഷമം നിങ്ങളെ അലട്ടില്ല. ബുദ്ധിശക്തി കൂട്ടാൻ പാരമ്പര്യമായി ഭാരതീയർ ചെയ്തു വരുന്ന ചില കാര്യങ്ങൾ അറിയാം.

ഭക്ഷണം മുതൽ വ്യായാമ, ധ്യാന രീതികളിലൂടെ വരെ ബുദ്ധി കൂട്ടാം. ഓർമശക്തി മെച്ചപ്പെടുത്താനും തലച്ചോറിനെ പരിപോഷിപ്പിക്കാനുമായി പരമ്പരാഗതമായി ചില ഔഷധങ്ങൾ ഉപയോഗിച്ചിരുന്നു. അശ്വഗന്ധയും ബ്രഹ്മിയുമൊക്കെ ഇക്കൂട്ടത്തിൽ പെടും. സമ്മർദ്ദം കുറയ്‌ക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും ബ്രഹ്മി സഹായിക്കുന്നു. മസ്തിഷ്കത്തിലെ രാസവസ്തുക്കളെ ഉത്തേജിപ്പിക്കാൻ ബ്രഹ്മിക്ക് കഴിയുന്നു. ഉത്കണ്ഠ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും അശ്വഗന്ധയും സഹായിക്കുന്നു.

ധ്യാനം അഥവാ മെഡിറ്റേഷൻ ആണ് മറ്റൊരു വഴി. മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും ബുദ്ധിശക്തിക്കും ധ്യാനം നല്ലതാണ്. ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും ധ്യാനം സഹായിക്കുന്നു. യോഗയ്‌ക്കും ബുദ്ധിശക്തിയിൽ കാര്യമായ സംഭവാന നൽകാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഊർജ്ജമേകാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും യോഗ സഹായിക്കുന്നു. സർവംഗാസനം, ശീർഷാസനം, പത്മാസനം, പ്രാണായാമം എന്നിവയുൾപ്പടെയുള്ള ആസനകൾ പണ്ടു മുതൽക്കേ ചെയ്ത് വരുന്നു, തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം വർദ്ധിപ്പിച്ച് സമ്മർദ്ദം കുറയ്‌ക്കാൻ യോഗയ്‌ക്ക് കഴിയുന്നു.

സാത്വിക ഭക്ഷണം ശീലിക്കുകയാണ് മറ്റൊരു മാർഗം. ശുദ്ധവും പോഷക സമ്പന്നവുമായ ഭക്ഷണങ്ങളെ സാത്വിക ഭക്ഷണമെന്ന് വിളിക്കാം. ഇത്തരം ഭക്ഷണങ്ങൾ തലച്ചോറിന്റെ വികാസനത്തിനും ആരോഗ്യത്തിനും നല്ലതാണ്. പരിപ്പ്, വിത്തുകൾഡ, പാൽ, പഴങ്ങൾ, പച്ചക്കറികൾ, ധ്യാനങ്ങൾ, നെയ്യ് തുടങ്ങിയവ ശീലിക്കാം. തലച്ചോറിനെയും നാഡീവ്യവസ്ഥയെയും പരിപോഷിപ്പിക്കുന്നതിൽ നെയ്യ് പ്രധാന പങ്ക് വഹിക്കുന്നു. മനസിനെ ശാന്തമാക്കാൻ സഹായിക്കുന്നവയാണ് സാത്വിക ഭക്ഷണം. മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇത്തരം ഭക്ഷണങ്ങൾ.

മന്തോച്ചാരണം നടത്തുന്നതും സൗണ്ട് തെറാപ്പി പോലുള്ളവ ചെയ്യുന്നതും തലച്ചോറിനെ ശാന്തമാക്കുന്നു. മന്ത്രങ്ങൾ ജപിക്കുന്നത് ഓർമ മെച്ചപ്പെടുത്താനും ശ്രദ്ധ കൂട്ടാനും സഹായിക്കും. പ്രത്യേക ശബ്ദങ്ങളുടെ ആവർത്തനം സമ്മർദ്ദത്തെയും ഉത്കണ്ഠയെയും അകറ്റുന്നു. മസ്തിഷ്ക തരംഗങ്ങളെ സമന്വയിപ്പിക്കുന്നതിനും ശാന്തത നൽകാനും വിവരങ്ങൾ ആഗിരണം ചെയ്യുന്നതിനും സൗണ്ട് തെറാപ്പി സഹായിക്കുന്നു.

Verified by MonsterInsights