ഇത് പുത്തൻ ട്രിക്ക്; മീൻ വെട്ടിയാൽ കൈയിൽ മാത്രമല്ല, ആ പ്രദേശത്തും ഉളുമ്പ് മണം ഉണ്ടാവില്ല.

മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അവ വെട്ടി വൃത്തിയാക്കി എടുക്കുക ടാസ്കാണ്.പ്രധാന കാരണം, മീന്‍ വെട്ടികഴി‍ഞ്ഞാൽ കൈ മാത്രമല്ല ആ പ്രദേശം മുഴുവനും മീനിന്റെ മണമായിരിക്കും. ഉളുമ്പ്മണം പോകുവാനായി കൈകളിൽ സോപ്പും സുഗന്ധമുള്ള ഹാൻഡ്‍‍വാഷുമൊക്കെ ഉപയോഗിക്കാറുണ്ടെങ്കിലും പൂർണമായും മീൻമണം പോകില്ല. മീന്‍ വെട്ടിയാലും കൈയില്‍ ഇനി ഉളുമ്പ് മണം ഉണ്ടാവില്ല. ഈ വിദ്യ അറിഞ്ഞുവയ്ക്കാം.

ആദ്യം മീൻ ചട്ടിയിലേക്ക് ഇടാം. മൂന്ന് നാരങ്ങ വട്ടത്തില്‍ അരിഞ്ഞുവയ്ക്കാം. മീൻ വെട്ടുന്നതിന് മുമ്പേ തന്നെ മീനിന് മുകളിലേക്ക് നാരങ്ങാ നന്നായി പിഴിഞ്ഞ് ചേർക്കാം. കൈകളിലും നാരങ്ങാ നീര് പുരട്ടണം. ശേഷം മീൻ വൃത്തിയാക്കാം. തലയും അരികും വെട്ടിയ മീനിലേയ്ക്കും നാരങ്ങാനീര് പുരട്ടണം. ശേഷം വെട്ടിയെടുത്ത മീനിലേക്ക് ഉപ്പും തേയ്ക്കണം. ഇങ്ങനെ മീൻ വെട്ടിയാല്‍ കൈയിൽ മീനിന്റെ ഉളുമ്പ് മണം ഒട്ടും തന്നെ ഉണ്ടാവില്ല.

ഇതുകൂടാതെ പേസ്റ്റ് ഉണ്ടെങ്കിൽ നല്ലതാണ്. അത് കൈയിൽ നന്നായി ഉരച്ച് കഴുകിയാൽ മീൻ മണംപോകും. കാപ്പിപ്പൊടി ചേർത്ത് കൈ കഴുകിയാലും മീന്‍ മണം ഇല്ലാതാക്കാം. കുടംപുളി   വെള്ളത്തിലിട്ട് ചെറുതായി കുതിർത്തിട്ട് കൈകളിൽ തിരുമ്മി എടുത്താല്‍ മീനിന്റെ മണം ഇല്ലാതാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights