മദ്യപിച്ചെത്തുമ്പോഴുള്ള ഭര്‍ത്താവിന്റെ പെരുമാറ്റം അതേ രീതിയിലാണ് ഭാര്യ അനുകരിച്ചത്. താനും മദ്യപിച്ചിട്ടുണ്ട് എന്ന രീതിയില്‍ ഭര്‍ത്താവിന്റെ മുന്നില്‍ അഭിനയിക്കുകയായിരുന്നു ഇവർ. എല്ലാ ദിവസവും മദ്യപിച്ച് അവശനായിട്ടാണ് ഭര്‍ത്താവ് വീട്ടിലെത്തിയിരുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നതും പതിവായിരുന്നു. ചില സമയത്ത് യുവതിയെ ഭര്‍ത്താവ് ശാരീരികമായി ആക്രമിക്കാറുമുണ്ടായിരുന്നു.

ഭര്‍ത്താവിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് മദ്യപിച്ചതായി തന്റെ പങ്കാളിയുടെ മുന്നില്‍ അഭിനയിക്കാന്‍ യുവതി തീരുമാനിച്ചത്. മദ്യപിച്ചെത്തുന്നവർ എത്രമാത്രം ദുരിതമാണ് കൂടെ ജീവിക്കുന്നവരിൽ ഉണ്ടാക്കുന്നത് എന്ന് ഭര്‍ത്താവിനെ മനസിലാക്കിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.
