ഭൂമിക്ക് പണി കൊടുത്ത് ചൈന, ഭ്രമണവേഗത കുറഞ്ഞു; ഞെട്ടി ശാസ്ത്രലോകം

വെള്ളപ്പൊക്കം നിയന്ത്രിക്കാൻ മനുഷ്യരുണ്ടാക്കിയ അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗം വരെ കുറച്ചുവെന്ന് ശാസ്ത്രലോകം. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലുള്ള യാങ്സി നദിയിലെ ത്രീ ഗോർജസ് അണക്കെട്ടാണ് ഭൂമിയുടെ ഭ്രമണവേഗം 0.06 മൈക്രോ സെക്കൻഡ് കുറച്ച് ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ത്രീ ഗോർജസ്.  സമുദ്രനിരപ്പിൽ നിന്ന് 175 മീറ്റർ ഉയരത്തിലാണ് അണക്കെട്ടിലെ വെള്ളമുള്ളത്. ഇതിന് 39 ലക്ഷം കോടി കിലോഗ്രാം ഭാരമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമുദ്രനിരപ്പിന് മുകളിലുള്ള വെള്ളത്തിന്റെ ഭാരം ഭൂമിയുടെ ജഡത്വം വർധിപ്പിക്കുന്നതാണ് ഭ്രമണവേഗം കുറയാൻ കാരണം. 40 ബില്ല്യൺ ക്യൂബിക് മീറ്റർ വെള്ളമാണ് ഈ ഡാമിലുള്ളത്.

പ്രകൃതിദുരന്തങ്ങളും ചന്ദ്രന്റെ സ്വാധീനവുമൊക്കെ കാരണം ഭൂമിയുടെ ഭ്രമണം ഇടയ്ക്കിടെ വ്യത്യാസപ്പെടുന്നതായി നാസ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്. ചന്ദ്രന്റെ ഗുരുത്വാകർഷണബലമാണ് കടലിലെ തിരകളെ സ്വാധീനിക്കുന്നത്. ചന്ദ്രൻ ഭൂമിയെ വലംവെയ്ക്കുമ്പോൾ ഗുരുത്വാകർഷണ വലിവ് മൂലം തിരകളുടേയും കടൽജലത്തിന്റേയും ദിശയും മാറുന്നുണ്ട്. ഇതിന്റെ ഫലമായുണ്ടാവുന്ന പ്രതിഭാസത്തെ ബ്രേക്കിങ് ഇഫക്ട് എന്നാണ് വിളിക്കുന്നത്. അത് ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയ്ക്കുന്നു. ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യത്തിൽ 1.7 മില്ലിസെക്കൻഡ് വരെ കൂട്ടിച്ചേർക്കപ്പെടുന്നതിലേക്ക് ഈ പ്രതിഭാസം നയിക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്. നാസയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പ്രകൃതിദത്തമായ മറ്റ് കാരണങ്ങളുടെ സ്വാധീനവുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനീസ് അണക്കെട്ടുണ്ടാക്കുന്നത് അത്ര പ്രാധാന്യമുള്ള മാറ്റമല്ലെന്നും നാസയിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്.

ഇത്തരത്തിൽ ഭൂമിയുടെ കറക്കവേഗത്തെ സ്വാധീനിക്കുകയാണ് ത്രീഗോർജസും. ഇത്തരം ഭീമൻ മനുഷ്യനിർമിതികൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എത്രത്തോളം ആഴത്തിലാണ് സ്വാധീനിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ത്രീ ഗോർജസ് ഡാം.

ഇത്തരം ഭീമന്‍ മനുഷ്യനിര്‍മിതികള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എത്രത്തോളം ആഴത്തിലാണ് സ്വാധീനിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ത്രീ ഗോര്‍ജസ് ഡാം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights