ഫുള്‍ ചാര്‍ജില്‍ 600 കിലോമീറ്റര്‍ ഓടും, 80 ശതമാനം ചാര്‍ജിന് അരമണിക്കൂര്‍; ഇ.വി.3 പുറത്തിറക്കി കിയ.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ പുതിയ ഇലക്ട്രിക് എസ്.യു.വി. മോഡലായ ഇ.വി.3 ആഗോളതലത്തില്‍ അവതരിപ്പിച്ചു. കിയയുടെ ആഭ്യന്തര വിപണിയായ ദക്ഷിണ കൊറിയയിലായിരിക്കും ഈ വാഹനം ആദ്യം അവതരിപ്പിക്കുക. ജൂണ്‍ മാസത്തില്‍ തന്നെ ഇവിടെ എത്തിയേക്കുമെന്നാണ് സൂചനകള്‍. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്യന്‍വിപണികളിലേക്കും 2025-ല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഈ വാഹനം എത്തിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ ഇ.വി.3-യുടെ രണ്ടുലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണ് കിയ മോട്ടോഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വാഹനത്തിന്റെ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 35,000 മുതല്‍ 50,000 ഡോളർ വരെയായിരിക്കും (30 ലക്ഷം മുതല്‍ 42 ലക്ഷം രൂപ വരെ) ഏകദേശ വിലയെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഈ വാഹനം അടുത്ത വര്‍ഷത്തോടെ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത് സംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല.

കിയയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഇ-ജി.എം.പി. പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും നിര്‍മിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക്ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. എല്‍.ജിയുടെ കെമിക്കല്‍ വിഭാഗമായ എല്‍.ജി.കെം നിര്‍മിച്ചിട്ടുള്ള 58.3 കിലോവാട്ട്, 81.4 കിലോവാട്ട് എന്നീ ബാറ്ററികളാണ്ഇ.വി.3-യില്‍ നല്‍കിയിട്ടുള്ളത്. ബാറ്ററി പാക്കിന്റെ ശേഷിയുടെ അടിസ്ഥാനത്തില്‍ സ്റ്റാന്റേഡ്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളായി ഈ വാഹനത്തെതിരിച്ചിട്ടുണ്ട്.

മുന്നില്‍ ആക്‌സിലിലാണ് രണ്ട് മോഡലുകളുടെയും ഇലക്ട്രിക് മോട്ടര്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 201 ബി.എച്ച്.പി. പവറും 283 എന്‍.എം. ടോര്‍ക്കുമാണ് ഇതിലെ

ഇലക്ട്രിക് മോഡല്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. 7.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധിവേഗത മണിക്കൂറില്‍ 170 കിലോമീറ്ററാണ്. ഈ വാഹനത്തിന്റെ ലോങ് റേഞ്ച് പതിപ്പിന് 600 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്. 31 മിനിറ്റില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാനും സാധിക്കും.

മുമ്പ് പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലിനോട് പൂര്‍ണമായും നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ്പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഇ.വി.3-യുടെ ഹൈലൈറ്റ്. സിഗ്നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഡി.ആര്‍.എല്‍ ഉള്‍പ്പെടെയുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, ക്ലാഡിങ്ങുകള്‍ നല്‍കി സ്‌പോര്‍ട്ടിയായി ഡിസൈന്‍ ചെയ്തിട്ടുള്ള ബമ്പര്‍, ഫ്‌ളഷ് ഡോര്‍ ഹാന്‍ഡില്‍, വലിയ ഗ്ലാസ്ഹൗസ്, വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പ്, റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവയാണ് എക്‌സ്റ്റീരിയര്‍ അലങ്കരിക്കുന്നത്

 

ഇ.വി.9-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്റീരിയറിന്റെ ഡിസൈന്‍. 30 ഇഞ്ച് വലിപ്പം വരുന്ന വൈഡ് സക്രീന്‍ ആണ് ഹൈലൈറ്റ്. ഇതില്‍ 12.3 ഇഞ്ച് വലിപ്പത്തിലെ
സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. ഡാഷ്‌ബോര്‍ഡിനെ കട്ട് ചെയ്താണ് എ.സി.വെന്റുകള്‍ നല്‍കിയിട്ടുള്ളത്. ടൂ സ്‌പോക്ക് സ്റ്റിയറിങ്ങ് വീലും ഫീച്ചറിസ്റ്റിക്കാണ്. സ്റ്റോറേജ് സ്‌പേസുകള്‍ നല്‍കി ടേബിള്‍ പോലുള്ള ആംറെസ്റ്റാണ് ഇതിലുള്ളത്. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് ഉള്‍പ്പെടെയുള്ളവ ടച്ച് സ്‌ക്രീനിലാണ്.

ഡ്രൈവറിന് കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നിനായി റിലാക്‌സേഷന്‍ മോഡ് നല്‍കിയാണ് സീറ്റ് ഒരുക്കിയിട്ടുള്ളത്. പേഴ്‌സണല്‍ എ.ഐ. അസിസ്റ്റന്‍സോട് കൂടിയ

ഇന്റീരിയറാണ് ഇ.വി.3-യുടെ മറ്റൊരു ആകര്‍ഷണം. ഹര്‍മന്‍ കാഡോണിന്റെ മ്യൂസിക് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്ങ്, ഡിജിറ്റല്‍ ഡിസ്‌പ്ലേ, ആഡാസ് സുരക്ഷ സംവിധാനം,
12 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം 460 ലിറ്ററിന്റെ ഉയര്‍ന്ന ബൂട്ട് സ്‌പേസും 25 ലിറ്ററിന്റെ ഫ്രങ്ക് സ്റ്റോറേജും ഇ.വി.3-യുടെ മറ്റൊരു ആകര്‍ഷണം. ഹര്‍മന്‍ കാഡോണിന്റെ മ്യൂസിക് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്ങ്, ഡിജിറ്റല്‍ ഡിസ്‌പ്ലേ, ആഡാസ് സുരക്ഷ സംവിധാനം, 12 ഇഞ്ച് ഹെഡ്‌സ്
ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം 460 ലിറ്ററിന്റെ ഉയര്‍ന്ന ബൂട്ട് സ്‌പേസും 25 ലിറ്ററിന്റെ ഫ്രങ്ക് സ്റ്റോറേജും ഇ.വി.3-യില്‍ ഒരുക്കിയയിട്ടുണ്ട്.

Verified by MonsterInsights