ഗൂഗിളിൽ എന്തും തിരയാമെന്ന് കരുതിയാൽ തെറ്റി, ഈ നാല് കാര്യങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അഴിക്കുള്ളിൽ കിടക്കാം.

ഗൂഗിളിൽ വിവരങ്ങൾ തിരയുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പ്രധാനപ്പെട്ട ഘടകമായി മാറിയിരിക്കുകയാണ്. ഏതൊരു ചെറിയ കാര്യമായാൽ പോലും സംശയം തീർക്കാനായി ഗൂഗിളിൽ തിരയുകയാണ് മിക്കയാളുകളും ചെയ്യുന്നത്. നിമിഷങ്ങൾക്കുളളിൽ തിരയുന്ന കാര്യങ്ങൾക്കും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ഗൂഗിൾ നൽകുന്നുണ്ട്. ഏത് കാര്യവും ഗൂഗിളിൽ തിരയാമെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി. താഴെ പറയുന്ന നാല് കാര്യങ്ങൾ നിങ്ങൾ ഗൂഗിളിൽ തിരയുകയാണെങ്കിൽ ജയിലിൽ കിടക്കേണ്ട അവസ്ഥ ഉണ്ടാകും. ഏതൊക്കെയാണെന്ന് നോക്കാം.


1. ബോംബ് എങ്ങനെ നിർമിക്കും
ബോംബ് നിർമിക്കുന്നതിനായുളള നിർദ്ദേശങ്ങൾ ഗൂഗിളിൽ തിരയുന്നത് ശിക്ഷാർഹമായ കുറ്റമാണ്. സുരക്ഷാ സംവിധാനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അതിനാൽത്തന്നെ ബോംബ് നിർമാണവുമായി ബന്ധപ്പെട്ടുളള ചോദ്യങ്ങളുടെ ഉത്തരം തിരയുന്നതും ആയുധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതും പൂർണമായും ഒഴിവാക്കുക. ഇത്തരത്തിൽ നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ സുരക്ഷാസംവിധാനത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ നിയമനടപടികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

2. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നത്

കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഗൂഗിളിൽ തിരയുന്നത് നിയമവിരുദ്ധമാണ്. ഇതിനെതിരെ ശക്തമായ നിയമങ്ങൾ ഉണ്ട്. ഇങ്ങനെ തിരഞ്ഞവർ പിടിക്കപ്പെട്ടാൻ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരും. ഏകദേശം അഞ്ച് മുതൽ ഏഴ് വർഷം വരെയുളള ജയിൽ ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണിത്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

3. ഏതെങ്കിലും സോഫ്​റ്റ്‌വെയറുകൾ ഹാക്ക് ചെയ്യുന്നത്
ഏതെങ്കിലും സോഫ്​റ്റ്‌വെയറുകൾ ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് ഗൂഗിളിൽ തിരയുന്നത് ശിക്ഷാർഹമാണ്. ഇത്തരത്തിൽ ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കും. ജയിൽ ശിക്ഷ വരെ ഉണ്ടാകാം.


4. സിനിമകളുടെ വ്യാജപതിപ്പുകൾ കാണുന്നത്
മിക്കയാളുകളും സൗജന്യമായി സിനിമകൾ കാണാൻ ശ്രമിക്കുന്നവരാണ്. അനുമതിയില്ലാതെ ഗൂഗിളിലൂടെ സിനിമകൾ കാണുന്നത് ശിക്ഷാർഹമാണ്. അത് കാണുന്നതോ കാണാൻ ശ്രമിക്കുന്നതോ തെ​റ്റാണ്. അങ്ങനെ പിടിക്കപ്പെടുന്നവർക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും പത്ത് ലക്ഷം രൂപ വരെ പിഴയും അടയ്‌ക്കേണ്ടി വരും.

Verified by MonsterInsights